24.5 C
Kottayam
Friday, June 5, 2026

സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടര്‍, മികച്ച കളക്ടറേറ്റും തഹസിൽദാറും, സര്‍ക്കാര്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് മന്ത്രി

Must read

തിരുവനന്തപുരം: റവന്യൂ, സർവേ – ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ  മന്ത്രി കെ രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു. വില്ലേജ് ഓഫിസർ മുതൽ ജില്ലാ കളക്ടർവരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവേ – ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്കുമാണു പുരസ്‌കാരങ്ങൾ നൽകുന്നത്. 

ഫെബ്രുവരി 24നു വൈകിട്ടു നാലിനു കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. തലശേരി സബ് കളക്ടർ സന്ദീപ് കുമാറാണ് മികച്ച സബ് കളക്ടർ. മികച്ച ആർ.ഡി.ഒയായി പാലക്കാട് ആർ.ഡി.ഒ. ഡി. അമൃതവല്ലിയും മികച്ച റവന്യൂ ഡിവിഷണൽ ഓഫിസായി പാലക്കാട് ആർ.ഡി.ഒ. ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു.

ഡെപ്യൂട്ടി കളക്ടർ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ജനറൽ)- എസ്. സന്തോഷ് കുമാർ (ആലപ്പുഴ), എൽ.ആർ- പി.എൻ. പുരുഷോത്തമൻ(കോഴിക്കോട്), ആർ.ആർ- സച്ചിൻ കൃഷ്ണൻ (പാലക്കാട്), ഡി.എം.- ഉഷ ബിന്ദുമോൾ കെ. (എറണാകുളം), എൽ.എ.- ജേക്കബ് സഞ്ജയ് ജോൺ (തിരുവനന്തപുരം), എൽഎ- എൻഎച്ച്- ഷീജ ബീഗം യു. (തിരുവനന്തപുരം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

മികച്ച തഹസിൽദാർ (ജനറൽ) ആയി ഷാജി വി.കെ. (സുൽത്താൻബത്തേരി), ബെന്നി മാത്യു (കാഞ്ഞിരപ്പള്ളി), മനോജ് കുമാർ എം.കെ. (പയ്യന്നൂർ), അരുൺ ജെ.എൽ (നെയ്യാറ്റിൻകര) എന്നിവരും മികച്ച താലൂക്ക് ഓഫിസായി തൃശൂർ താലൂക്ക് ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

മികച്ച തഹസിൽദാർ (എൽ.ആർ) വിഭാഗത്തിൽ സിതാര പി.യു (മാനന്തവാടി), സിമീഷ് സാഹു കെ.എം. (മുകുന്ദപുരം) എന്നിവരും തഹസിൽദാർ (എൽടി) വിഭാഗത്തിൽ ജയശ്രീ എസ്. വാര്യർ (സ്പെഷ്യൽ തഹസിൽദാർ (എൽആർ) കോഴിക്കോട്), മുരളീധരൻ ആർ. (സ്പെഷ്യൽ തഹസിൽദാർ (എൽടി) പാലക്കാട്) എന്നിവരും മികച്ച തഹസിൽദാർ (ആർ.ആർ) വിഭാഗത്തിൽ മുഹമ്മദ് ഷാഫി എം.എസ് (കണയന്നൂർ), മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ ഷിഹാനാസ് കെ.എസ്. (എൽഎ ജനറൽ, തിരുവനന്തപുരം), സ്‌കിസി എ. (കിഫ്ബി കോഴിക്കോട്) എന്നിവരും മികച്ച സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് അസൈൻമെന്റ്) വിഭാഗത്തിൽ രാജേഷ് സി.എസ്. (സ്പെഷ്യൽ തഹസിൽദാർ ഓഫിസ് എൽഎ -1 തൃശൂർ), മികച്ച സ്പെഷ്യൽ തഹസിൽദാർ (എൽ.എ. എൻ.എച്ച്) വിഭാഗത്തിൽ വല്ലഭൻ സി. (എൽ.എ. എൻ.എച്ച്. 966 ഗ്രീൻഫീൽഡ്, മഞ്ചേരി, മലപ്പുറം) എന്നിവരും അർഹരായി.

- Advertisement -

ഫെബ്രുവരി 24നു വൈകിട്ട് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സ്തുത്യർഹവുമായ സേവനങ്ങൾ നൽകിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത്, മികവിനുള്ള  പുരസ്‌കാരങ്ങൾ നൽകുന്നത് വഴി പ്രവർത്തന മികവ് വർധിക്കാൻ മുഴുവൻ ജീവനക്കാർക്കുമുള്ള പ്രചോദനവും പ്രോത്സാഹനവുമാണ് പുരസ്‌കാരങ്ങൾ നൽകുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നു റവന്യൂ മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week