കോട്ടയം: അപകടത്തെ തുടർന്ന് അടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ലോറി ഓടിയത് എട്ട് കിലോമീറ്റർ. പാലാ ബൈപ്പാസിൽ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മേവട സ്വദേശികളായ അലൻ കുര്യൻ (26) നോബി (25) എന്നിവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡരികിൽ സ്കൂട്ടർ നിർത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കൾക്കുനേരെ ലോറി ഇടിച്ചുകയറുകയായിരുന്നു. അടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി നിർത്താതെ പോയ ലോറി മരങ്ങാട്ടുപള്ളിയ്ക്ക് സമീപം വൈദ്യുതി തൂണിൽ ഇടിച്ച് നിർത്തുകയായിരുന്നു.
ലോറിയിൽനിന്ന് ഇറങ്ങി ഓടിയ ഡ്രൈവറെ പിടികൂടാനായില്ല. ഇയാൾ മദ്യപിച്ചിരുന്നുവെന്നാന്നാണ് പൊലീസ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News