28.4 C
Kottayam
Saturday, June 6, 2026

‘കത്ത് എഴുതിയിട്ടില്ല, ഗൂഢാലോചനയെന്ന് സംശയമില്ല’: വിജിലന്‍സിന് ആര്യയുടെ മൊഴിയിങ്ങനെ

Must read

തിരുവനന്തപുരം: കോർപറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്തായ കത്ത് സംബന്ധിച്ചു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും പരാതിക്കാരന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മേയർ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാറാണു പരാതി നൽകിയത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു.

കത്ത് താൻ എഴുതിയിട്ടില്ലെന്നു മേയറും കത്ത് ലഭിച്ചിട്ടില്ലെന്ന് ആനാവൂരും മൊഴി നൽകി. കത്ത് അയച്ച ദിവസം താൻ സ്ഥലത്തില്ലായിരുന്നെന്നു മേയർ വിജിലൻസ് സംഘത്തെ അറിയിച്ചു. കത്ത് വ്യാജമായി തയാറാക്കിയതാണോ എന്ന് അറിയില്ല. കത്തിനു പിന്നിൽ ആരുടെയെങ്കിലും ഗൂഢാലോചനയുള്ളതായി സംശയമില്ല. താൽക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചു പത്രങ്ങൾക്കു വാർത്ത നൽകിയിരുന്നു. അതിൽ ഒഴിവുകളുടെ വിവരം ഉണ്ടായിരുന്നു.

പുറത്തുവന്ന കത്തിലും ഇതേ കാര്യങ്ങളാണ് ഉള്ളതെന്നും മേയർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മേയർ എഴുതിയതായി പറയപ്പെടുന്ന കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് കത്തിനെക്കുറിച്ച് അറിഞ്ഞതെന്നും ആനാവൂർ അന്വേഷണ സംഘത്തെ അറിയിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലും ആരും അത്തരമൊരു കത്ത് കൊടുത്തിട്ടില്ലെന്നും ആനാവൂർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week