24.9 C
Kottayam
Wednesday, May 15, 2024

‘സഞ്ജുവും ഇഷാനുമൊക്കെ ഭയമില്ലാത്തവർ; മുതിർന്ന താരങ്ങൾ കളിച്ച് തോൽക്കുന്നു’ആഞ്ഞടിച്ച് സേവാഗ്‌

Must read

മുംബൈ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ പരാജയത്തിനു പിന്നാലെ കൂടുതൽ യുവതാരങ്ങളെ ടീമിലെടുക്കണമെന്ന ആവശ്യമുയർത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ടീമിനെ തിരഞ്ഞെടുക്കുന്ന രീതി ഇന്ത്യ മാറ്റണമെന്ന് സേവാഗ് ആവശ്യപ്പെട്ടു. ‘‘രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പരമ്പരകളുണ്ടാകുമ്പോൾ മുതിർന്ന താരങ്ങൾ വിശ്രമത്തിലാണ്. അപ്പോൾ യുവതാരങ്ങൾക്ക് അവസരം കിട്ടും. എന്നാൽ ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾ വരുമ്പോള്‍ മുതിർന്ന താരങ്ങൾ കളിക്കാനെത്തും. തോൽക്കുകയും ചെയ്യും’’– സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘ഇന്ത്യൻ ടീം നാട്ടിൽ പരമ്പരകൾ ജയിക്കുന്നു. എന്നാൽ എത്ര പ്രധാന താരങ്ങൾ ഈ മത്സരങ്ങൾ കളിക്കുന്നുണ്ടെന്നതുകൂടി നോക്കണം. സാധാരണയായി അവർ വിശ്രമം എടുക്കും. അങ്ങനെ പുതിയ താരങ്ങൾ കളിക്കാനെത്തും.

ഇന്ത്യൻ ടീം വിജയിക്കുകയും ചെയ്യും. അവര്‍ അവിടെ വിജയിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ലോകകപ്പിൽ കളിപ്പിച്ചുകൂടാ. ഇഷാൻ കിഷൻ‌, സഞ്ജു സാംസൺ, പൃഥ്വി ഷാ, ഋതുരാജ് ഗെയ്‍ക്‌വാദ് തുടങ്ങിയ താരങ്ങൾ ഭയമില്ലാതെ കളിക്കുന്നു, റൺസ് കണ്ടെത്തുന്നു.’’

‘‘ന്യൂസീലൻഡ് പര്യടനത്തിൽ നിരവധി ഇന്ത്യൻ യുവതാരങ്ങൾക്കു കളിക്കാൻ സാധിക്കും. സീനിയേഴ്സിന് അപ്പോൾ വിശ്രമം ലഭിക്കും. പക്ഷേ ന്യൂസീലന്‍ഡിൽ വിജയിച്ചാൽ‌ യുവതാരങ്ങൾക്ക് എന്തു നേട്ടമാണു ലഭിക്കുക? മുതിർന്ന താരങ്ങളുടെ മേലാണു സമ്മർദമുണ്ടാകേണ്ടത്. നന്നായി കളിക്കുന്ന യുവാക്കൾ ഉണ്ടെന്ന് അവരോടു പറയണം.’’– സേവാഗ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week