പന്തളം:കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിൽ ആരംഭിക്കുന്ന മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ ഉത്ഘാടനം ജൂൺ 23 വെള്ളിയാഴ്ച നടക്കും.
PT 341-ാം നമ്പരായി പ്രവർത്തനം ആരംഭിക്കുന്ന ഈ സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 3.30ന് പന്തളത്ത് സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. സമ്മേളനം സംസ്ഥാന ആരോഗ്യ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.
ഓഫീസ് ഉദ്ഘാടനവും ആദ്യ നിക്ഷേപം സ്വീകരിക്കൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നിർവ്വഹിക്കും.ജില്ലയിലെ ജനപ്രതിനിധികളും സാമു ഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

