27.5 C
Kottayam
Sunday, June 7, 2026

‘ബാബുരാജ് ഗുരുതരാവസ്ഥയിലെന്ന് വ്യാജ റിപ്പോര്‍ട്ട്’, വീഡിയോയുമായി നടൻ, ഗംഭീര മറുപടിയെന്ന് ആരാധകര്‍

Must read

കൊച്ചി:നടൻ ബാബുരാജിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില ഓണ്‍ലൈൻ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. വ്യാജ റിപ്പോര്‍ട്ടിന് എതിരെ രസകരവും ശക്തവുമായ പ്രതികരണവുമായി ബാബുരാജ് എത്തിയിരിക്കുകയാണ്. താൻ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വ്യാജ റിപ്പോര്‍ട്ടിന്റെ സ്‍ക്രീൻ ഷോട്ടും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഞാൻ കാര്‍ഡിയോ ചെയ്യുകയാണ് കാര്‍ഡിയോ വാര്‍ഡില്‍ അല്ലെന്നുമാണ് ബാബുരാജ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ‘തലയ്‍ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി’ എന്ന പാട്ടും പശ്ചാത്തലത്തില്‍ കേള്‍ക്കാം. വ്യാജ റിപ്പോര്‍ട്ടിന് എതിരെ രൂക്ഷമായിട്ടാണ് വീഡിയോയ്‍ക്ക് കമന്റുകള്‍ ആരാധകര്‍ എഴുതിയിരിക്കുന്നത്. ‘നല്ല നിലാവുള്ള രാത്രി’ എന്ന സിനിമയാണ് ബാബുരാജിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി ൃ’. ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ്  ബാബുരാജിനൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു സിനിമയാണ് ‘നല്ല നിലാവുള്ള രാത്രി’. ‘നല്ല നിലാവുള്ള രാത്രി’യെന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‍സൺ സി ജെയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം അരുൺ മനോഹർ ആണ്.

‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണിയാണ്. രാജശേഖരൻ ആണ് ചിത്രത്തിന്റെ സ്റ്റണ്ട്. സംഗീതം കൈലാസ് മേനോൻ ആണ്. ഓഡിയോഗ്രാഫി വിഷ്‍ണു ഗോവിന്ദ്, ആർട്ട് ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പറ്റ് മീഡിയ, പി ആർ ഒ സീതലക്ഷ്‍മി എന്നിവരുമാണ് ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week