NationalNews

‘നാല് വർഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റ്’, അഗ്നിപഥ് പിൻവലിക്കണം: മക്കൾ നീതി മയ്യം

ചെന്നൈ: ഹ്രസ്വകാല സൈനിക പദ്ധതിയായ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് കമൽഹാസന്‍റെ രാഷ്ട്രീയ കക്ഷിയായ മക്കൾ നീതി മയ്യം. നാല് വർഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റാണെന്ന് മക്കൾ നീതി മയ്യം പ്രസ്താവനയിൽ പറഞ്ഞു. പദ്ധതിക്കെതിരായി രാജ്യമെമ്പാടും ജനരോഷം കത്തുകയാണ്.

നിരവധി വിരമിച്ച സൈനിക ഉദ്യോഗസ്ഥർ പദ്ധതിക്കെതിരെ ഇതിനകം ശബ്ദമുയർത്തിയിട്ടുണ്ട്. രാജ്യത്തെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന പദ്ധതിയാണ് അഗ്നിപഥെന്നും പ്രസ്താവന വിമർശിക്കുന്നു. ചെന്നൈയിലെ രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണൽ ഓഫീസിനോട് ചേർന്നുള്ള വീഡിയോ സ്ക്രീനിൽ അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണം എന്നാവശ്യപ്പെടുന്ന ഗ്രാഫിക്സുകൾ പ്രദർശിപ്പിക്കുന്നുണ്ട്.

അഗ്നിപഥ് പദ്ധതിക്കുള്ള രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്ന് വ്യക്തമാക്കി കരസേന വിജ്ഞാപനമിറക്കി. വിമുക്തഭട പദവി അഗ്നിവീറുകൾക്ക് ഉണ്ടാവില്ലെന്നും സേനയുടെ അറിയിപ്പിൽ പറയുന്നു. പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസ്സായാവർക്കാണ് സേനയിൽ അഗ്നിവീറുകളായി വിവിധ തസ്തികകളിൽ അവസരമുണ്ടാകുക. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിനു ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകുമെന്ന് സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നു.

എന്നാൽ അഗ്നിവീറുകൾക്ക് വിമുക്തഭട പദവിയോ വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, കാൻറീൻ സൗകര്യം എന്നിവയോ ഉണ്ടായിരിക്കില്ല. അറിയിപ്പ് വരുന്ന ദിവസം സേയുടെ കേന്ദ്രങ്ങളിൽ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാഗ്രതയ്ക്കുള്ള നിർദ്ദേശം സർക്കാർ നല്കിയിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ചില സംഘടനകൾ ഭാരത് ബന്ദിന് ഇന്നലെ ആഹ്വാനം ചെയ്ത സാഹചര്യത്തിലുള്ള സുരക്ഷ നടപടി പല സംസ്ഥാനങ്ങളിലും ജനങ്ങളെ വലച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button