മുംബൈ:ആര്‍ത്തവാരംഭം പോലെ തന്നെ സ്ത്രീകളുടെ ജീവിതത്തിലെ നിര്‍ണായകമായ ഘട്ടമാണ് ആര്‍ത്തവവിരാമവും. പലരിലും പല രീതിയിലുള്ള ശാരീരിക-മാനസിക പ്രശ്നങ്ങള്‍ ആര്‍ത്തവവിരാമത്തിന്റെ ഫലമായി ഉണ്ടാവും. ഇപ്പോള്‍ ആര്‍ത്തവവിരാമസമയത്ത് താന്‍ കടന്നുപോയ പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ അമ്മയും ചങ്കി പാണ്ഡെയുടെ ഭാര്യയുമായ ഭാവ്നാ പാണ്ഡെ.
വല്ലാത്ത അവസ്ഥയിലൂടെയാണ് ആര്‍ത്തവവിരാമത്തിന്റെ സമയത്ത് ഓരോ സ്ത്രീയും കടന്നുപോകുന്നതെന്നും എത്ര പിന്തുണയ്ക്കുന്ന പങ്കാളിയാണെങ്കില്‍ പോലും ചില സമയത്തുണ്ടാകുന്ന മൂഡ് സ്വിങ്സ് അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും ഭാവ്ന പറഞ്ഞു. വളരെ പരുഷമായായിരുന്നു ആര്‍ത്തവവിരാമസമയത്ത് തന്റെ പെരുമാറ്റമെന്നും അനിയന്ത്രിതമായി പ്രതികരിച്ചുകഴിഞ്ഞ് അതില്‍ കുറ്റബോധം തോന്നുമെന്നും ഭാവ്ന പാണ്ഡെ പറയുന്നു.
മാനസികവും ശാരീരികവുമായ പലമാറ്റങ്ങളും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് സ്ത്രീകളിലുണ്ടാകും. സ്ത്രീകളില്‍ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം കുറയുകയും ഹോര്‍മോണ്‍ ഉത്പാദനം നിലയ്ക്കുകയും ചെയ്യുന്നതാണ് ആര്‍ത്തവവിരാമത്തിന്റെ കാരണം.