കൊൽക്കത്ത:മുഖ്യമന്ത്രി മമത ബാനർജിയെ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. , മുഖ്യമന്ത്രിയുമായി ഒരു പൊതുവേദിയും പങ്കിടില്ലെന്നാണ് ഇതിന്റെ അർത്ഥമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മമതയെ ഷേക്സ്പിയറിൻ്റെ ദുരന്തം നായിക “ലേഡി മാക്ബത്ത്” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.നിലവിൽ സംസ്ഥാനത്ത് എല്ലായിടത്തും അക്രമം നടക്കുന്നുണ്ട്, അത് നഗരങ്ങൾ ഗ്രാമങ്ങൾ ആശുപത്രികൾ ഭേദമന്യേയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
. “ഞാൻ മുഖ്യമന്ത്രിയെ സാമൂഹികമായി ബഹിഷ്‌കരിക്കും. ഞാൻ ഒരിക്കലും മുഖ്യമന്ത്രിയുമായി ഒരു വേദി പങ്കിടില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു യോഗത്തിലും ഞാൻ പങ്കെടുക്കില്ലെന്ന് ഗവർണർ തൻ്റെ ഓഫീസ് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചതിന് അവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഭരണഘടനയോടും ബംഗാളിലെ ജനങ്ങളോടും പെൺകുട്ടിയുടെ മാതാപിതാക്കളോടും നീതിക്കുവേണ്ടി പോരാടുന്ന ജനങ്ങളോടും ഞാൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. “എൻ്റെ വിലയിരുത്തലിൽ, സർക്കാർ അതിൻ്റെ ചുമതലകളിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു.നിങ്ങൾക്ക് ചില ആളുകളെ കുറച്ച് സമയത്തേക്ക് കബളിപ്പിക്കാം, എന്നാൽ എല്ലാ ആളുകളെയും നിങ്ങൾക്ക് എല്ലായ്‌പ്പോഴും കബളിപ്പിക്കാൻ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പശ്ചിമ ബംഗാളിൽ ഡോക്‌ടർമാരുടെ പ്രതിഷേധം തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി .നീതിക്ക് വേണ്ടി തന്റെ കസേര ഉപേക്ഷിക്കാൻ തയ്യാറാണ് എന്നായിരുന്നു മമത പറഞ്ഞത്.