24.9 C
Kottayam
Saturday, June 6, 2026

ഗവർണർ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം; ഭരണഘടനയില്‍ ഊന്നി പിണറായിയുടെ മറുപടി

Must read

തിരുവനന്തപുരം: അവഹേളിച്ചാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നായിരുന്നു ഭരണഘടന ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ തീരുമാനം എടുക്കുന്നത്. ഇത് ഭരണഘടനയുടെ വ്യവസ്ഥയും രാജ്യത്ത് സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളുമാണ്. ഇതൊന്നുമല്ല ഭരണഘടനയെന്ന് പറഞ്ഞാല്‍ അത് ഭരണഘടനാ വിരുദ്ധമാവില്ലേയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

അപ്രീതി തോന്നിയാല്‍ മന്ത്രിയെ തിരിച്ചുവിളിക്കുമെന്നൊരു മുന്നറിയിപ്പ് ഗവര്‍ണര്‍ നല്‍കിയിരുന്നു, മുഖ്യമന്ത്രി ശ്രദ്ധിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ മറുപടി. പിന്നീട് ഭരണഘടനയും ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ വാചകവും കോടതി പരാമര്‍ശങ്ങളും പ്രതിപാദിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കി.

- Advertisement -

- Advertisement -

‘ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ച് ആ വഴിക്ക് നീങ്ങിയാല്‍ അത് സാധുവാകുകയില്ല’, മുഖ്യമന്ത്രി പറഞ്ഞു.

‘ആരും ആരേയും വിമര്‍ശിക്കാന്‍ പാടില്ലെന്ന നില സ്വീകരിക്കുന്നത് സമൂഹത്തിന് ചേര്‍ന്ന കാര്യമല്ല. വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനുമെല്ലാം സാഹചര്യം നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. ഫെഡറല്‍ തത്വം പിന്തുടരുന്ന രാജ്യമാണ് നമ്മുടേത്. പാര്‍ലിമെന്ററി ജനാധിപത്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണറുടെ കടമയും കര്‍ത്തവ്യവും എന്തെല്ലാമാണെന്ന് വ്യവസ്ഥയുണ്ട്.

- Advertisement -

തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കര്‍ത്തവ്യവും കടമയും നിര്‍വ്വചിച്ചിട്ടുണ്ട്. കോടതി വിധികളിലൂടെ അതിന് വ്യക്തതയും വരുത്തിയിട്ടുണ്ട്. ഗവര്‍ണറുടെ വിവേചനാധികാരം വളരെ ഇടുങ്ങിയതാണ് എന്നാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുള്ളത്.

മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഡല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്’, മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week