തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി ചികിത്സാ സഹായം നിഷേധിച്ച രണ്ടു വയസ്സുകാരന് സര്‍ക്കാര്‍ ചികിത്സാ സഹായം ഉറപ്പിക്കും. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ മാതാവിനെ സുരേഷ് ഗോപി അധിക്ഷേപിച്ചിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. കുഞ്ഞിന്റെ അമ്മയെ മന്ത്രി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവ് വരും. ഈ സാഹചര്യത്തില്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും ബിജെപി നേതാവ് സുരേഷ് ഗോപി, ‘എം വി ഗോവിന്ദനോട് ചോദിക്കൂ’ എന്ന് പറഞ്ഞ് മടക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിക്ക് ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.
അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്‌നേഹത്തണല്‍ ഒരുക്കും. കുട്ടിയുടെ കുടുംബവുമായി ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി പറഞ്ഞിരുന്നു.