KeralaNews

അഞ്ചുവയസുകാരിക്ക് വിട നല്‍കി നാട്;സംസ്കാര ചടങ്ങുകള്‍ പൂര്‍‍ത്തിയായി

ആലുവ: അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ 10.30 നാണ് സംസ്കാരം ചടങ്ങുകള്‍ നടന്നത്. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായ്ക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വിലാപയാത്രയായാണ് ശ്മശാനത്തില്‍ മൃതദേഹം എത്തിച്ചത്. ഭോജ്പുരി രീതികള്‍ അനുസരിച്ചാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

നാനാദിക്കുകളില്‍നിന്നായി ആയിരങ്ങളാണ് അഞ്ചുവയസുകാരിയുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ കുട്ടി പഠിച്ച സ്‌കൂളിലെത്തിയത്. ജനപ്രതിനിധികൾ അടക്കം നിരവധി പേരാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. വ്യാഴാഴ്ച വൈകിട്ട് സ്‌കൂളില്‍നിന്ന് പോയ കുട്ടിയുടെ ചേതനയറ്റ ശരീരം ഒടുവില്‍ എത്തിച്ചപ്പോള്‍ ഏറെ വികാരഭരിതമായിരുന്നു കുട്ടി പഠിച്ച സ്കൂളിലെ കാഴ്ച്ച.

അറസ്റ്റിലായ പ്രതി ബിഹാര്‍ പാരിയ സ്വദേശി അസഫാഖ് ആലത്തെ (28) രാവിലെ 11 മണിക്ക് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. പ്രതിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തി. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ആണെന്ന് പ്രതി അസഫാഖ് മൊഴി നല്‍കി.

പ്രതി അസഫാഖ് കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പോലീസ് പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോജില്‍ ഒരു മണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് പോലീസ് ഇത് സ്ഥിരീകരിച്ചത്. ശരീരത്തില്‍ നിറയെ മുറിവുകളോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റില്‍ വച്ച് നടത്തിയ ഫോറന്‍സിക്ക് പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

പീഡനം നടന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറന്‍സിക് സംഘം പോലീസിനോട് സ്ഥിരീകരിച്ചത്. പീഡനത്തിന് ശേഷം കുട്ടി ധരിച്ചിരുന്ന ബനിയന്‍ കഴുത്തില്‍ മുറുക്കിയാണ് പ്രതി കൊലപാതകം നടത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂറുകള്‍ക്ക് ശേഷമാണ് ആറുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയ സ്ഥലത്തെ മാലിന്യ കൂമ്പാരത്തില്‍നിന്ന് കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കാട്ട് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെ പ്രതി അഫസാഖ് ആലം തട്ടികൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് പ്രതി അഫസാഖ് ആലം പോലീസിനോട് ഇന്ന് പറഞ്ഞിരുന്നു. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നല്‍കിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നുമാണ് പ്രതി ആദ്യം മൊഴി നല്‍കിയത്.

പ്രതി അഫസാഖ് ആലമിനൊപ്പം പെണ്‍കുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന്, ഇയാളെ ഇന്നലെ രാത്രി 11 മണിക്ക് ആലുവ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് ആലുവ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി രണ്ട് ദിവസം മുന്‍പാണ് ഈ പെണ്‍കുട്ടിയുടെ വീടനടുത്ത് താമസിക്കാന്‍ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button