FeaturedHome-bannerKeralaNews

‘ഇറങ്ങിപ്പോടി…’; കൈക്കുഞ്ഞുമായി വന്നവരെ അസഭ്യം വിളിച്ച് ഇറക്കിവിട്ട് വനിതാ കണ്ടക്ടർ(വീഡിയോ)

തിരുവനന്തപുരം: സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ അസഭ്യം വിളിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. തിരുവനന്തപുരം ചിറയിൻകീഴിൽനിന്ന് കഴക്കൂട്ടത്തേക്ക് സർവീസ് നടത്തുന്ന ബസിൽ ഉച്ചയ്ക്കായിരുന്നു സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ ഷീബയാണ് അസഭ്യം പറഞ്ഞതെന്നു യാത്രക്കാർ പരാതിപ്പെട്ടു.

ചിറയിൻകീഴിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറിയിരുന്ന യാത്രക്കാർക്കു നേരെയായിരുന്നു അസഭ്യവർഷം. തനിക്ക് ഭക്ഷണം കഴിക്കണമെന്നും ബസിൽനിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. ‘‘ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഇറങ്ങിപ്പോടി’’ എന്ന് ആക്രോശിച്ചുകൊണ്ടാണ് വനിതാ കണ്ടക്ടർ യാത്രക്കാരെ ഇറക്കിവിട്ടത്.

കൈക്കുഞ്ഞുമായി എത്തിയവരെയും വയോധികരെയും ഉൾപ്പെടെ ഇറക്കിവിട്ടു. ഇതിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്. കാട്ടാക്കടയിൽ കൺസഷൻ വാങ്ങാനെത്തിയ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button