24 C
Kottayam
Thursday, June 4, 2026

പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവന്നില്ല,ജീവനൊടുക്കി ഭര്‍ത്താവ്,വിവരമറിഞ്ഞ് ഭാര്യ ആസിഡ് കുടിച്ച് മരിച്ചു,അനാഥയായി മൂന്നരവയസുകാരി

Must read

തിരുവനന്തപുരം : നെടുമങ്ങാട് പരുത്തിക്കുഴിയിൽ കഴിഞ്ഞ ദിവസം നടനന്ത് രണ്ട് ആത്മഹത്യകൾ. പരസ്പരം പിണങ്ങിക്കഴിഞ്ഞ ദമ്പതികളായ രാജേഷിന്റെയും അപർണ്ണയുടെയും മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ഒരാഴ്ചയായി ഭർത്താവുമായി പിണങ്ങി പരുത്തിക്കുഴിയിലെ തന്റെ വീട്ടിലായിരുന്നു 26കാരിയായ അപർണ്ണ. 100 മീറ്റർ മാത്രമാണ് അപർണ്ണയുടെയും 38 കാരനായ ഭർത്താവ് രാജേഷിന്റെയും വീടുകൾ തമ്മിലുള്ള അകലം.

ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ അപർണ്ണയെ ശനിയാഴ്ച വൈകീട്ട് രാജേഷ് തിരിച്ച് വീട്ടിലേക്ക് വിളിച്ചുവെങ്കിലും കൂടെ പോകാൻ അപർണ്ണ കൂട്ടാക്കിയില്ല. ഇരുവര്‍ക്കും മൂന്നര വയസ്സുള്ള മകളുമുണ്ട്. മകൾ അമ്മയ്ക്കൊപ്പമായിരുന്നു. അപർണ്ണയും രാജേഷും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അപർണ്ണ ഒപ്പം ചെല്ലാൻ തയ്യാറാകാതായതോടെ മനം നൊന്ത രാജേഷ് വീട്ടിലെത്തി രാത്രിയിൽ കിടപ്പുമുറുയിൽ തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ കൂട്ടുകാരെത്തി രാജേഷിനെ വിളിച്ചപ്പോഴാണ് ആത്മഹത്യ ചെയ്തെന്ന് അറിയുന്നത്. 

രാജേഷിന്റെ വീട്ടിൽ നിന്നുള്ള ബഹളം കേട്ട് ഭർത്താവ് മരിച്ചെന്ന് അറിഞ്ഞ അപർണ്ണ ഉടനെ വീട്ടിലുണ്ടായിരുന്ന ആസിഡ് എടുത്ത് കുടിച്ചു. ഉടനെ നാട്ടുകാരും ബന്ധുക്കളും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisement -

- Advertisement -

ഉച്ചയ്ക്ക് ഒരു മണിയോടെ അപർണ മരിച്ചു. വലിയമല പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ചാണ് മോർച്ചറയിലേക്ക് മാറ്റിയത്. മോഹനന്റെയും ലില്ലിഭായിയുടെയും മകനാണ് രാജേഷ്.  ഹരീഷ് സഹോദരനാണ്. വിജയന്റെയും ശോഭയുടെയും മകളാണ് അപർണ. ലീജ  സഹോദരിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week