NationalNews

പരിശ്രമങ്ങള്‍ വിഫലം,കുഴല്‍ക്കിണറില്‍ വീണ ഏഴു വയസുകാരന് ദാരുണാന്ത്യം

ഭോപ്പാല്‍: കുഴല്‍ കിണറ്റില്‍ വീണ ഏഴ് വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശ് വിദിഷ സ്വദേശിയായ ഏഴുവയസുകാരന്‍ ലോകേഷ് അഹിര്‍വാള്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കളിക്കുന്നതിനിടയില്‍ പ്രദേശത്തെ 60 അടി താഴ്ചയുള്ള കുഴല്‍ കിണറിലേക്ക് കുട്ടി കാൽ വഴുതി വീഴുകയായിരുന്നു.

വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

24 മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടി കിണറ്റില്‍ 43 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുകയായിരുന്നുവെന്നും കുട്ടിയെ പുറത്തിറക്കുന്നതിനായി ജെസിബിയെത്തി കുഴിയെടുത്തുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുട്ടിയുടെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button