മീഡിയാവണ്ണിനെതിരായ റിപ്പോര്‍ട്ട് ഗുരുതരം,അഭിപ്രായസ്വതന്ത്രം എന്തിനുമുള്ള സ്വാതന്ത്രമായി വ്യാഖ്യാനിയ്ക്കരുതെന്ന് കോടതി,മീഡിയാവണ്ണിന്റെ തിരിച്ചുവരവ് ദുഷ്‌കരം

കൊച്ചി:മീഡിയവണ്‍ ചാനലിനെതിരായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരമെന്ന് ഹൈക്കോടതി.വിലക്കിനെതിരായി മീഡിയാവണ്‍ നല്‍കിയ ഹര്‍ജി തള്ളിയ ഉത്തരവിലാണ് ചാനലിന്റെ മടങ്ങിവരവ് തന്നെ പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങളുള്ളത്.മാധ്യമം ബ്രോഡ് കാസ്‌റ് ലിമിറ്റഡ് ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളിയത്തോടെ മീഡിയ വണ്‍ ചാനലിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരും.

ദേശസുരക്ഷയെ ബാധിയ്ക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് കോടതി വ്യക്തമാക്കി.അപ്പീല്‍ നല്‍കാന്‍ രണ്ടു ദിവസം സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുകൂലമായി പ്രതികരിച്ചില്ല.അഭിപ്രായസ്വതന്ത്രം എന്തിനുമുള്ള സ്വാതന്ത്രമായി വ്യാഖ്യാനിയ്ക്കരുതെന്നും കോടതി പറഞ്ഞു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതില്‍ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്. ചാനലിലെ ജീവനക്കാരും, കേരള പത്രവര്‍ത്തക യൂണിയനും കേസില്‍ കക്ഷി ചേരുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു.

വാര്‍ത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസില്‍ ജീവനക്കാര്‍ക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ കാലാകാലങ്ങളില്‍ പുനഃപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News