24.5 C
Kottayam
Friday, June 5, 2026

രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതി; ഷഹീൻബാഗ് വിഷയത്തിൽ സിപിഎമ്മിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

Must read

ന്യൂഡൽഹി: ഷഹീൻബാഗ് പൊളിക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിന് സുപ്രീംകോടതിയുടെ വിമർശനം. രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതിയെന്നും ഷഹീൻ ബാഗിലെ താമസക്കാർ ആദ്യം ഹർജി നൽകട്ടെയെന്നുമാണ് കോടതി പറഞ്ഞത്. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സുപ്രീംകോടതിയിലേക്ക് നേരിട്ട് ഹർജിയുമായി വന്നതിനെയും കോടതി വിമർശിച്ചു. ആദ്യം ഹൈക്കോടതിയിൽ സമീപിച്ച് അവിടെ നിന്നും കേസ് തള്ളുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുന്ന സാഹചര്യം മനസിലാക്കാം. പക്ഷേ ഇവിടെ നേരിട്ടാണ് സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്.

നാളെ ഹർജി ഹൈക്കോടതിയിൽ നൽകാനും കോടതി നിർദേശിച്ചു. അതുവരെ പൊളിക്കൽ നടപടി നിർത്തി വയ്‌ക്കണമെന്നും കോടതി വ്യക്തമാക്കി. ഇതോടെ സിപിഎം ഹർജി പിൻവലിച്ചിട്ടുണ്ട്. പൊളിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലെന്ന വിമർശനം കേന്ദ്രത്തിന് നേരെയും സുപ്രീംകോടതി ഉയർത്തിയിട്ടുണ്ട്.

ജഹാംഗീർപുരിക്ക് പിന്നാലെയാണ് ഷഹീൻബാഗിലും ഒഴിപ്പിക്കൽ ശ്രമത്തിന്റെ ഭാഗമായി ഇടിച്ചുനിരത്തൽ നടത്തുന്നത്. സംഭവത്തിൽ സ്ഥലവാസികൾ പ്രതിഷേധവുമായി എത്തി. ഇടിച്ചുനിരത്താനെത്തിയ ബുൾഡോസർ പ്രതിഷേധക്കാർ തടഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week