പീഡനക്കേസിലെ പ്രതിക്കൊപ്പം പരാതിക്കാരിയായ എംബിബിഎസ് വിദ്യാര്‍ഥിനി നാടുവിട്ടു

ബേക്കല്‍:പീഡന കേസില്‍ പരാതിക്കാരിയായ എം ബി ബി എസ് വിദ്യാര്‍ഥിനി പ്രതിക്കൊപ്പം വീടുവിട്ടതായി റിപ്പോര്‍ട്ട്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനൊപ്പം ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി വീടുവിട്ടതായാണ് വിവരം.എന്നാല്‍ ഇതുസംബന്ധിച്ച് യുവതിയുടെ വീട്ടുകാരോ മറ്റോ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

പീഡന കേസ് അന്വേഷിക്കുന്ന ബേക്കല്‍ പൊലീസിനാണ് ഇരുവരും വീട്ടുവിട്ടതായുള്ള വിവരം ലഭിച്ചത്. രണ്ട് മാസം മുമ്പ് ബേക്കലിലെ ഒരു ലോഡ്ജില്‍ വച്ച് വിദ്യാര്‍ഥിനിയെ ബന്ധു കൂടിയായ യുവാവ് പീഡനത്തിരയാക്കിയെന്നായിരുന്നു പരാതി. വിവാഹ വാഗ്ദാനത്തില്‍ നിന്നും യുവാവ് പിന്മാറിയതായി കാണിച്ച് യുവതിയും വീട്ടുകാരും ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പീഡന കേസ് റെജിസ്റ്റര്‍ ചെയ്തത്.

യുവാവിനെ പിടിക്കൂടാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ യുവാവ് രണ്ടാം നിലയില്‍ നിന്നും താഴേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയ യുവാവ് ഇപ്പോള്‍ നാടകീയമായി യുവതിക്കൊപ്പം നാടുവിട്ടതായി വിവരം ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നതായാണ് സൂചന. എന്നാല്‍ സംഭവം നടന്നത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ബേക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News