FeaturedHome-bannerNationalNews

ലക്ഷ്യം തെരഞ്ഞെടുപ്പ്‌:പാചക വാതകത്തിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് സബ്‌സിഡി പുനഃസ്ഥാപിച്ചത്.

ഇതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന് 200 രൂപയുടെ കിഴിവും പിഎം ഉജ്വല സ്‌കീമിന് കീഴിലുള്ളവര്‍ക്ക് 400 രൂപയുടെ ഇളവും ലഭിക്കും.

എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും പിഎം ഉജ്വല സ്‌കീമിന് കീഴിലുള്ളവര്‍ക്ക് സബ്‌സിഡിക്ക് പുറമെ 200 രൂപയുടെ ആനുകൂല്യവും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ സമ്മാനമായാണ് ഇളവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

33 കോടി ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറിന്മേലുള്ള അധിക സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 1,100 രൂപക്ക് മുകളിലാണ് പാചക വാതക സിലിണ്ടറിന്റെ വില.

നേരത്തേതുപോലെ അര്‍ഹരായ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി നല്‍കുകയാണ് ചെയ്യുക. നടപ്പ് സാമ്പത്തിക വര്‍ഷം പാചക വാതക സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് 7,680 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button