24.2 C
Kottayam
Sunday, June 7, 2026

വിവാഹവേഷത്തിൽ സർവ്വകലാശാല പരീക്ഷയെഴുതി വധു: വൈറൽ വീഡിയോ

Must read

വിവാഹദിനവും പരീക്ഷാ ദിനവും ഒരുമിച്ച് വന്നാൽ എന്തുചെയ്യും? അങ്ങനെയൊരു ദിവസത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ശിവാം​ഗി എന്ന പെൺകുട്ടി കാണിച്ചു തരുന്നു. വധുവിനെ സംബന്ധിച്ച് വിവാഹ ദിവസം വളരെയേറെ തിരക്ക് നിറഞ്ഞതായിരിക്കും. ആഭരണങ്ങളും മേക്കപ്പും അണിഞ്ഞ്, അതിരാവിലെ മുതൽ വൈകുന്നേരം വരെ വധു നിൽക്കേണ്ടി വരും. ഈ തിരക്കിനിടയിൽ പരീക്ഷ എഴുതുന്ന കാര്യം ചിന്തിക്കാൻ കൂടി സാധിച്ചെന്ന് വരില്ല. എന്നാൽ വിവാഹതിരക്കിനേക്കാൾ പരീക്ഷക്ക് മുൻ​ഗണന നൽകിയിരിക്കുകയാണ് രാജ്കോട്ടിൽ നിന്നുള്ള ശിവാം​ഗി ബാ​ഗ്തരിയ എന്ന പെൺകുട്ടി. വിവാഹവേഷത്തിൽ പരീക്ഷയെഴുതുന്ന ശിവാം​ഗിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ബിഎസ്ഡബ്ല്യു വിനാണ് ശിവാം​ഗി പഠിക്കുന്നത്. പ്രതിശ്രുതവരനും കുടുംബത്തിനുമൊപ്പമാണ് അഞ്ചാം സെമസ്റ്റർ എക്സാം എഴുതാൻ ശിവാം​ഗി ​ഗുജറാത്തിലെ ശാന്തി നികേതൻ കോളേജിലെത്തിയത്. വിവാഹവേഷത്തിൽ, ഫുൾ മേക്കപ്പിൽ പരീക്ഷയെഴുതാനെത്തിയ ശിവാം​ഗി എല്ലാവരെയും അമ്പരപ്പിച്ചു. ദീപാവലി അവധിക്ക് ശേഷം ഇന്നാണ് സൗരാഷ്ട്ര സർവ്വകലാശാല പരീക്ഷകൾ ആരംഭിച്ചത്. വിവാഹത്തീയതിയും മാറ്റിവെക്കാനുള്ള സാഹചര്യമായിരുന്നില്ല. വിവാഹത്തേക്കാൾ പഠനത്തിന് പ്രധാന്യം നൽകുന്നുണ്ടെന്ന് ശിവാം​ഗി പറയുന്നു. സോഷ്യൽ വർക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും അതിനാൽ ബിരുദ പഠനത്തിന് പ്രാധാന്യം നൽകുന്നുവെന്നും ശിവാം​ഗി വ്യക്തമാക്കി.

പരീക്ഷ തീയതി എത്തുന്നതിന് മുമ്പ് തന്നെ വിവാഹതീയതിയും നിശ്ചയിച്ചിരുന്നു. പരീക്ഷ തീയതിയും വിവാഹതീയതിയും ഒരുമിച്ച് വന്നപ്പോൾ വിവാഹം മാറ്റിവെക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. ശിവാം​ഗിയുടെ പ്രതിശ്രുത വരൻ പറഞ്ഞു. പിന്നീട് വിവാഹചടങ്ങുകൾ വൈകി തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ചടങ്ങുകൾക്ക് മുമ്പ് തന്നെ പരീക്ഷയെഴുതാനെത്തിയത്. ശിവാം​ഗിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നാലുലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week