24.2 C
Kottayam
Sunday, June 7, 2026

വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു, ബന്ധുക്കളുടെ പിഴവെന്ന് പൊലീസ്

Must read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹന അപകടത്തിൽപ്പെട്ടയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ലാൽമോഹന്റെ മൃതദേഹത്തിന് പകരം നരുവാമൂട് സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചത്. അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞ ലാൽമോഹൻ ഇന്നാണ് മരിച്ചത്. ബന്ധുക്കള്‍ക്ക് സംഭവിച്ച പിഴവാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് വാഹന അപകടങ്ങള്‍ ഉണ്ടാകുന്നത്. നേമത്ത് വെച്ച് ഓട്ടോ ഡ്രൈവറായ ബാബുവിന് രാവിലെ വാഹന അപകടത്തിൽ പരിക്കേറ്റു. അന്നേ ദിവസം വൈകുന്നേരം മേട്ടുക്കടയിൽ വച്ച് ലാൽമോഹനും വാഹന അപകതടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ടുനിന്നവരാണ് രണ്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിലെത്തിച്ചത്.

അജ്ഞാതരായ രണ്ടുപേരെയും ഐസിയുവിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം ലാൽകൃഷ്ണയുടെ ബന്ധുക്കള്‍ മെഡിക്കൽ കോളജ് ആശുപത്രിലെത്തി. ചികിത്സയിലുള്ള ബാബുവിനെ ലാൽകൃഷ്ണയാണെന്ന് തെററിദ്ധരിച്ച ബന്ധുക്കള്‍ ഇക്കാര്യം ഡോക്ടറോട് പറഞ്ഞു. ലാൽ അടുത്ത ദിവസം മരിച്ചു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞ സാഹര്യത്തിൽ മലയിൻകീഴ് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തി. ലാലാണെന്ന് കരുതി ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. മൂന്നു ദിവസമായിട്ടും ബാബുവിനെ കാണത്തതിനാൽ ബന്ധുക്കള്‍ നേമം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിലാണ് അപകടത്തിൽ പരിക്കേറ്റ മരിച്ച ബാബുവിനെ മലയിൻകീഴുകാർ കൊണ്ടുപോയ സംസ്കരിച്ചതായി പൊലീസിന് മനസിലായത്. 

രണ്ട് പേരുടേയും ബന്ധുക്കളെ നേമം പൊലീസ് മോർച്ചറിയിലേക്ക് വിളിപ്പിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു അജ്ഞാത മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തിൽ രണ്ടുകൂട്ടരും പരിശോധിച്ചു. അപ്പോഴാണ് മോർച്ചറിയിൽ ഇപ്പോഴുമുള്ളത് ലാൽകൃഷ്ണയുടെ മൃതദേഹമാണെന്ന കാര്യം മനസിലായത്. ബന്ധുക്കള്‍ പരിക്കേറ്റവരെ തിരിച്ചറിയുന്നതിലുണ്ടായ പിഴവാണ് വിവാദങ്ങള്‍ക്കിയായതെന്നും പൊലീസ് പറഞ്ഞു. ലാൽകൃഷ്ണയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വീണ്ടും സംസ്കരിക്കേണ്ടിവരും. അതേ സമയം ഒരു അപകടമുണ്ടായി മൂന്നു ദിവസം കഴിഞ്ഞിട്ടും ഇക്കാര്യം നേമം പൊലീസ് അറിഞ്ഞിരുന്നില്ല. മെഡിക്കൽ കോളജിലെ വീഴ്ചയും പൊലീസ് അന്വേഷിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week