ഉത്സവപ്പറമ്പിൽ മുസ്ളിംകൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോർഡ്, വിവാദം കത്തുന്നു

പയ്യന്നൂര്‍: ഉത്സവപ്പറമ്പിൽ മുസ്ളിംകൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോർഡ്. കണ്ണൂർ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മറ്റിയുടെ വിവേചന പരമായ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. വർഷങ്ങളായി ബോർഡ് വെക്കാറുണ്ടെന്നും വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും ക്ഷേത്രം കമ്മിറ്റി അറിയിച്ചു.

മത സൗഹാർദത്തിന് പേരുകേട്ടവയാണ് വടക്കൻ മലബാറിലെ കാവ് ഉൽസവങ്ങൾ. കളിയാട്ട കാവുകളിൽ ജാതി മത പരിഗണനകൾക്കതീതമായി ആളുകൾ ഒത്തുകൂടാറുണ്ട്. ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് കാവ് ഉത്സവപ്പറമ്പിലാണ് മുസ്ളിംകൾ കയറരുതെന്ന ബോർഡ് ഉയർന്നത്.

മുസ്ലിംകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയരുകയാണ്
വർഷങ്ങളായി ഇങ്ങനെ ബോർഡ് വയ്ക്കാറുണ്ടെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് ക്ഷേത്രം കമ്മറ്റിയുടെ വിവിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News