കാൽനടയാത്രക്കാരെ ഇടിച്ച ബൈക്ക്‌ മതിലിൽ ഇടിച്ച് മറിഞ്ഞു; കോഴിക്കോട് 19കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷാനവാസ്(19) ആണ് മരിച്ചത്. വെള്ളയിൽ ഭട്ട് റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. 2 കാൽനടയാത്രക്കാരെ ഇടിച്ചതിന് ശേഷം ബൈക്ക് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.

ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും 2 കാൽനടയാത്രക്കാർക്കും പരിക്കേറ്റു. അപകടം നടന്നയുടനെ ഷാനവാസിനെ കോഴിക്കോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാനവാസിനെ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News