28.4 C
Kottayam
Saturday, June 6, 2026

24 മണിക്കൂറിനുള്ളില്‍ 70,000 ടിക്കറ്റുകള്‍, ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് ‘വാഴ’

Must read

കൊച്ചി:മലയാള സിനിമ വീണ്ടും ഇന്ത്യൻ ബോക്സ് ഓഫീസ് ടിക്കറ്റ് വില്‍പനയില്‍ മേല്‍ക്കൈ നേടുന്നതായി റിപ്പോര്‍ട്ട്. വാഴയാണ് 24 മണിക്കൂറിനുള്ളിലെ ആകെ ടിക്കറ്റ് വില്‍പനയില്‍ ഇന്ത്യയില്‍ മുൻനിരയിലെത്തിയ മലയാള സിനിമ എന്നാണ് റിപ്പോര്‍ട്ട്. സ്വാഭാവികമായും വാഴയ്‍ക്ക് ഇന്ത്യയ്‍ക്ക് മികച്ച കളക്ഷനും നേടാനാകുന്നുണ്ട്. ടിക്കറ്റ് വില്‍പനയില്‍ ഒന്നാമത് ബോളിവുഡ് ചിത്രമായ സ്‍ത്രീ 2വാണ്.

വാഴ 24 മണിക്കൂറിനുള്ളില്‍ 70,000 ടിക്കറ്റുകള്‍ ആകെ വിറ്റഴിച്ചു എന്നാണ് പ്രമുഖ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ ബുക്കൈ മൈ ഷോ റിപ്പോര്‍ട്ട്. നാലാം സ്ഥാനത്താണ് ഇന്ത്യയിയില്‍ വാഴ ടിക്കറ്റ് വില്‍പനയിലുള്ളത്. മൂന്നാമതുള്ള തങ്കലാന്റേതായി ആകെ 109000 ടിക്കറ്റുകള്‍ വിറ്റു. പ്രദര്‍ശനത്തിന് എത്തിയതിന്റെ മൂന്നാം ദിവസത്തെ ടിക്കറ്റ് വില്‍പനയുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സമീപകാലത്ത് പുറത്തിറങ്ങുന്ന തെന്നിന്ത്യൻ ചിത്രങ്ങള്‍ ബോളിവുഡിനെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ബോക്സ് ഓഫീസ് കളക്ഷനില്‍ നടത്തുന്നത്. രാജ്യമൊട്ടാകെ സ്വീകാര്യത നേടാൻ തെന്നിന്ത്യൻ ചിത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സ്‍ത്രീ രണ്ട് ബോളിവുഡിന് രക്ഷയാകുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

സ്‍ത്രീ രണ്ടിന്റെ മൂന്നാം ദിവസത്തെ ടിക്കറ്റ് വില്‍പ്പനയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. സ്‍ത്രീ രണ്ടിന്റെ ആകെ 919000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സ്‍ത്രീ 2 ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിട്ടുമുണ്ട്. ഡെമണ്ടെ കോളനി രണ്ടിന്റെ 109000 വിക്കറ്റുകള്‍ വിറ്റഴിച്ചതിനാല്‍ രണ്ടാമതുണ്ട്.

- Advertisement -

അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ് ചിത്രത്തെ പിന്തള്ളിയാണ് വാഴ നാലാം സ്ഥാനത്തെത്തിയത്. ഖേല്‍ ഖേല്‍ മേമിന്റെ 46000 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റത്.  സംവിധാനം നിര്‍വഹിച്ചത് മുദസ്സര്‍ അസീസ്സാണ്. സമീപകാലത്ത് അക്ഷയ്‍കുമാര്‍ നായകനായ ചിത്രങ്ങള്‍ വൻ പരാജയമാകുകയാണ്. മലയാളത്തിന്റെ നുണക്കുഴിയുടേതായി ആകെ 42000 ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്. ബേസില്‍ ജോസഫ് നായകനായപ്പോള്‍ നുണക്കുഴിയുടെ സംവിധാനം ജീത്തു ജോസഫാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week