EntertainmentNews

നടി മനപ്പൂര്‍വ്വം ചുംബന രംഗം തെറ്റിച്ചു, 37 ടേക്ക് വരെ പോയി; ഷൂട്ടിംഗിനിടെ സംഭവിച്ചത് പറഞ്ഞ് കാര്‍ത്തിക്

മുംബൈ:ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ, ഗോഡ് ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെ കടന്നു വന്ന താരമാണ് കാര്‍ത്തിക് ആര്യന്‍. ചെറിയ സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച കാര്‍ത്തിക് ആര്യന്‍ ഇന്ന് മിന്നും താരമാണ്. തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് ബോളിവുഡിലെ യുവതാരങ്ങളില്‍ മുന്നിലെത്തിയിരിക്കുകയാണ് കാര്‍ത്തിക് ആര്യന്‍. ഭാവികാല സൂപ്പര്‍ താരമായാണ് കാര്‍ത്തിക് ആര്യനെ കണക്കാക്കുന്നത്.

ഇന്ന് മുന്‍നിര നായകന്‍ ആണെങ്കിലും കരിയറിന്റെ തുടക്കകാലത്ത് സഹനടനായും അഭിനയിച്ചിട്ടുണ്ട് കാര്‍ത്തിക് ആര്യന്‍. അക്കൂട്ടത്തില്‍ ഒരു സിനിമയായിരുന്നു കാഞ്ചി. 2014 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം സുഭാഷ് ഗായ് ആയിരുന്നു. മിഷ്ടിയും മിഥുന്‍ ചക്രവര്‍ത്തിയും ഋഷി കപൂറുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തില്‍ മിഷ്ടിയും കാര്‍ത്തിക് ആര്യനും തമ്മിലുള്ള ചുംബന രംഗം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് സിനിമയുടെ റിലീസിന് മുമ്പായി നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക് ആര്യന്‍ മനസ് തുറന്നിരുന്നു. 37 ടേക്കുകള്‍ വേണ്ടി വന്നു ആ സീന്‍ പെര്‍ഫെക്ട് ആക്കാന്‍ എന്നാണ് കാര്‍ത്തിക് ആര്യന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തനിക്ക് എങ്ങനെയാണ് ചുംബന രംഗം അഭിനയിക്കേണ്ടതെന്ന് അറിയില്ല. അതിനാല്‍ സുഭാഷിനോട് കാണിച്ചു തരാന്‍ ആവശ്യപ്പെട്ടുവെന്നും കാര്‍ത്തിക് ആര്യന്‍ പറയുന്നുണ്ട്.

മാത്രമല്ല, മിഷ്ടി മനപ്പൂര്‍വ്വം ചുംബന രംഗത്തില്‍ തെറ്റുകള്‍ വരുത്തിയെന്നും കാര്‍ത്തിക് പറയുന്നുണ്ട്. ”ഒരുപക്ഷെ അവര്‍ ബോധപൂര്‍വ്വം തെറ്റിച്ചു കൊണ്ടേയിരുന്നതാകാം. സുഭാഷ് ജീയ്ക്ക് വേണ്ടിയിരുന്നത് വളരെ പാഷനേറ്റ് ആയ ചുംബനമായിരുന്നു. എനിക്ക് എങ്ങനെ ചുംബിക്കണം എന്നറിയില്ലായിരുന്നു. സാര്‍ പ്ലീസ് എനിക്ക് എങ്ങനെ ചെയ്യണമെന്ന് കാണിച്ചു തരൂവെന്ന് ചോദിച്ചു ഞാന്‍. ഒരു ചുംബന രംഗം ഇത്ര വലിയ തലവേദനയാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞങ്ങള്‍ അന്ന് കമിതാക്കളെ പോലെയാണ് പെരുമാറിയത്. അവസാനം കിട്ടിയതില്‍ സുഭാഷ് ജീയ്ക്ക് തൃപ്തിയായി” എന്നാണ് കാര്‍ത്തിക് ആര്യന്‍ പറയുന്നത്.

അതേസമയം കാഞ്ചി ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. ആദ്യ സിനിമയായ പ്യാര്‍ കാ പഞ്ച്‌നാമയ്ക്ക് ശേഷം കാര്‍ത്തിക്കിന്റേതായി പുറത്തിറങ്ങിയ സിനിമയായിരുന്നു കാഞ്ചി. ആദ്യ സിനിമ വിജയിച്ചെങ്കിലും തുടര്‍ന്ന് വന്ന സിനിമകളൊക്കെ പരാജയപ്പെട്ടു. എന്നാല്‍ പ്യാര്‍ കാ പഞ്ച്‌നാമയുടെ രണ്ടാം ഭാഗം പുറത്ത് വന്നതോടെയാണ് കാര്‍ത്തിക്കിന്റെ കരിയര്‍ മാറി മറയുന്നത്. സിനിമ വലിയ വിജയമായതോടെ താരം കൂടുതല്‍ സിനിമകളില്‍ നായകയനായി മാറുകയായിരുന്നു.

ചന്ദു ചാമ്പ്യന്‍, ഭൂല്‍ ഭൂലയ്യ 3 എന്നീ സിനിമകളാണ് കാര്‍ത്തിക് ആര്യന്റേതായി പോയ ദിവസം പുറത്തിറങ്ങിയത്. ചന്ദു ചാമ്പ്യന്‍ തീയേറ്ററില്‍ വിജയിച്ചില്ലെങ്കിലും നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഭൂല്‍ ഭുലയ്യ 3 ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. നിരവധി സിനിമകളാണ് കാര്‍ത്തിക് ആര്യന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker