28.6 C
Kottayam
Monday, June 15, 2026

ഈ പലകയും പിടിച്ച് നില്‍ക്കുന്നത് അല്‍പ്പത്തരം; ഇത് പ്രിയയ്ക്ക് കിട്ടേണ്ട അവാര്‍ഡല്ലേ? റെബേക്കയ്ക്ക് വിമര്‍ശനം

Must read

കൊച്ചി: സീരിയലുകളില്‍ നിന്നും പ്രധാന താരത്തെ അവതരിപ്പിച്ചിരുന്ന താരങ്ങള്‍ മാറുന്നതും പുതിയ ആളുകള്‍ വരുന്നതുമൊക്കെ സാധാരണയാണ്. ചിലപ്പോള്‍ പുതിയ ആള്‍ മുമ്പത്തേ ആളേക്കാള്‍ നന്നായി അഭിനയിക്കുകയും കഥാപാത്രത്തിന്റെ സ്വീകാര്യത കൂട്ടുകയും ചെയ്യും. എന്നാല്‍ മറ്റ് ചിലപ്പോഴാകട്ടെ നേര തിരിച്ചും സംഭവിക്കാം. പുതിയ താരത്തെ പ്രേക്ഷകര്‍ അംഗീകരിക്കാതെ വരും.

അത്തരത്തിലൊന്നാണ് ഇപ്പോള്‍ ചെമ്പനീര്‍ പൂവ് പരമ്പരയില്‍ നടക്കുന്നത്. നേരത്തെ പരമ്പരയില്‍ നായികയായി അഭിനയിച്ചിരുന്ന ഗോമതി പ്രിയ മാറുകയും പകരം റെബേക്ക സന്തോഷ് ആ വേഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഗോമതിയുടെ ആരാധകരില്‍ നിന്നും കടുത്ത ആക്രമണമാണ് റെബേക്ക നേരിടുന്നത്.

- Advertisement -

ഇപ്പോഴിതാ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നൊരു പോസ്റ്റ് ചര്‍ച്ചയാവുകയാണ്. അണ്‍പോപ്പുലര്‍ ഓപ്പീനിയന്‍സ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

- Advertisement -

‘ഒരു നായിക മാറിയതിന്റെ പേരില്‍ അങ്ങേ അറ്റം തെറി വിളി ആണ് റെബേക്കയ്ക്ക് കിട്ടുന്നത്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് ചാനല്‍, ഇന്‍സ്റ്റഗ്രാം പേജ് എല്ലാത്തിലും റെബേക്കയെ ചീത്ത വിളിക്കുക ആണ്. അതേ സമയം മുന്‍പത്തെ നായികയുടെ account ല്‍ ചെന്ന് തിരിച്ച് വരു എന്നും പറഞ്ഞു അപേക്ഷിക്കുക ആണ്.ഏഷ്യാനെറ്റിലെ ചെമ്പനീര്‍ പൂവ് സീരിയലിലെ നായിക ആയ ഗോമതി പ്രിയ മാറി, റെബേക്ക വന്നതാണ് ഈ ചീത്ത വിളിക്ക് കാരണം. ഒരു സീരിയല്‍ നായിക മാറിയതിനു ഇത്രേം ഹേറ്റ് അര്‍ഹിക്കുന്നില്ല” എന്നാണ് കുറിപ്പില്‍ പറയുന്നത്.

- Advertisement -

കഴിഞ്ഞ ദിവസം തനിക്ക് അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ച് റെബേക്ക ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് താഴെയും നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

‘ഓരോ താഴ്ചയും വിജയത്തിലേക്കുള്ള കാല്‍വെയ്പ്പാണ് എന്ന് പറയുന്നത് പോലെ ഇന്ന് ഈ വേദിയില്‍ രേവതി ആയി ആദ്യത്തെ അവാര്‍ഡ് വാങ്ങുമ്പോള്‍, എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഈ അവാര്‍ഡ് എനിക്കൊരു പ്രചോദനം ആണ്… ഇനിയും ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും ഓരോ സീനും എന്നാല്‍ ആവും വിധം ഭംഗി ആകാന്‍ ശ്രേമിക്കാനും … രേവതിയെ ഞാനും അത്രയധികം സ്‌നേഹിക്കുന്നു. രേവതി ആവാനും ഈ അവാര്‍ഡ് സ്വീകരിക്കാനും എനിക്ക് അവസരം തന്ന ദൈവത്തിനും,ചുരുങ്ങിയ കാലയളവില്‍ എന്നെ നിങ്ങളുടെ രേവതി ആയി സ്വീകരിച്ച പ്രേക്ഷകര്‍, എനിക്ക് സപ്പോര്‍ട്ട് തരുന്ന ചാനല്‍, സിപി ഫാമിലി, എന്റെ ഫാമിലി, ഫാന്‍സ് എല്ലാവര്‍ക്കും ഒരുപാട് ഒരുപാടു നന്ദി.’ എന്നായിരുന്നു കുറിപ്പ്.

പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ‘തുടക്കം ഒള്ള രേവതി ആയിരുന്നു നല്ലത്, ഈ അവാര്‍ഡ് കിട്ടേണ്ടത് പ്രിയയ്ക്കല്ലേ അധികം പറയാന്‍ ഇല്ല ഉളുപ്പ് വേണം, എന്തോ കാണിച്ചിട്ടാണോ ഈ അവാര്‍ഡ് കിട്ടിയത്, ഈ അവാര്‍ഡ് കിട്ടാനുള്ള ഒന്നും നിങ്ങള്‍ ചെയ്തിട്ടില്ല ചേച്ചി. അത് നിങ്ങള്‍ മനസിലാക്കണം, ഒരു അവാര്‍ഡ് എന്നൊക്കെ പറയുന്നത് ആ വ്യക്തിയുടെ അര്‍ഹതയ്ക്കുള്ള അംഗീകരമാണ്. അങ്ങനെനോക്കുമ്പം ഈ അവാര്‍ഡിന് എന്തെങ്കിലും അര്‍ഹത തനിക്കുണ്ടോ. കഴിഞ്ഞ 8 മാസത്തെ കഷ്ടപ്പാടുകൊണ്ട് പ്രിയയല്ലേ ഈ രേവതിക്ക് ജീവന്‍ നല്‍കിയത്. അപ്പോ ശരിക്കും ഈ അവാര്‍ഡിന് അര്‍ഹ പ്രിയതന്നെയാണെന്ന് ഞങ്ങളെപോലെതന്നെ തനിക്കും അറിയാം. അപ്പോ പിന്നെ ഈ പലകയും പൊക്കിപിടിച്ചുള്ള പ്രഹസനങ്ങളൊക്കെ വെറും അല്പത്തരവല്ലേ’ എന്നായിരുന്നു വിമര്‍ശനങ്ങള്‍.

അതേസമയം റെബേക്കയെ പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്. ‘ഇവിടെ വന്നു കരയുന്ന ജിപി ഫാന്‍സ് പ്രിയ ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചു പോയി ഇനി വരുവോ എന്ന് അറിയില്ല പിന്നെ എന്തിനാ എങ്ങനെ ഒരാളെ ഡീഗ്രേഡ് ചെയ്യുന്നേ, രേവതി ആയി റെബേക്ക കാണാന്‍ പറ്റില്ല എങ്കില്‍ പിന്നെ സീരിയല്‍ കാണരുത് അല്ലാതെ പിന്നേം കണ്ടിട്ട് റെബേക്ക കുറ്റം പറഞത് കൊണ്ട് അവര്‍ സീരിയല്‍ പ്രിയ കൊണ്ട് വരില്ല” എന്നായിരുന്നു പിന്തുണച്ചെത്തിയ കുറിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

Popular this week