24 കാരിയായ ഭാര്യയുമായുള്ള വഴക്കിനിടെ സ്വന്തം നാവ് മുറിച്ചുമാറ്റി 27കാരന്‍

കാണ്‍പൂര്‍: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 27 കാരൻ സ്വന്തം നാവ് മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദെഹത്ത് ജില്ലയിലാണ് സംഭവം. 24 കാരിയായ ഭാര്യയുമായുള്ള വഴക്കിനിടെ സ്വന്തം നാവ് മുറിച്ചത് മുകേഷ് എന്നയാളാണ്.

വീട്ടിലെ ചില പ്രശ്‌നങ്ങളുടെ പേരിൽ കുറച്ച്‌ ദിവസം മുന്‍പ് മുകേഷും ഭാര്യ നിഷയും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെ നിഷ സ്വന്തം വീട്ടിലേക്ക് പോയി. ശനിയാഴ്ച തിരികെ വീട്ടിലേക്ക് വരണമെന്നാവശ്യപ്പെട്ട് മുകേഷ് നിഷയെ ഫോണ്‍ വിളിച്ചിരുന്നു. നിഷ ഇത് നിരസിക്കുകയായിരുന്നു. ദേഷ്യം സഹിക്കാനാകാതെ വന്നതോടെ ബ്ലേഡ് എടുത്ത മുകേഷ് നാക്ക് മുറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

മുകേഷ് കരയുന്നത് കേട്ട കുടുംബാംഗങ്ങളിലൊരാള്‍ ഇവിടെ എത്തിയപ്പോഴാണ് ചോരയൊലിക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News