ആ പ്രയോഗം തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ് ; റിയാസിനെ തിരുത്തി മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം:പ്രതിച്ഛായ എന്ന പ്രയോഗം കമ്യൂണിസ്റ്റ് വിരുദ്ധമെന്ന് മന്ത്രി എം ബി രാജേഷ് . പ്രതിച്ഛായ എന്നത് വലതുപക്ഷ പ്രയോഗമാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായയെന്നും എം ബി രാജേഷ് പറഞ്ഞു.

പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിരോധം തീര്‍ക്കുക എന്നത് പാര്‍ട്ടിയിലെ എല്ലാവരും നിര്‍വഹിച്ച് പോരുന്ന ചുമതലയാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതിച്ഛായ പരാമര്‍ശത്തോട് പ്രതികരിച്ച എം ബി രാജേഷ് വിശദീകരിച്ചത്.

പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്‍റെ പരാമർശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News