KeralaNews

നിപ ആശങ്ക അകലുന്നു: മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കെടുത്ത സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്:സംസ്ഥാനത്ത് നിപ ആശങ്ക അകലുന്നു. ചാത്തമംഗലത്ത് നിന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കെടുത്ത വവ്വാലുകളുടേയും ആടുകളുടേയും സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ്. ഭോപ്പാൽ ലാബിൽ നിന്നാണ് പരിശോധനാ ഫലം വന്നത്. അതോടൊപ്പം തന്നെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയിട്ടുണ്ട്.

ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 108 ആയി ഉയർന്നു. 65 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളതിൽ ഇനിയും നിരീക്ഷണത്തിൽ കഴിയുന്നത്. എന്നാൽ ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. ഇതോടെയാണ് സംസ്ഥാനത്ത് നിപ ഭീതി അകലുന്നുവെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയത്.

ചത്തുകിടന്ന വവ്വാലുകൾ രോഗലക്ഷണങ്ങൾ കണ്ട ആടുകൾ എന്നിവയുടെ സാമ്പിളുകളാണ് ഭോപ്പാലിൽ പരിശോധിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ധർ നടത്തുന്ന പഴംതീനി വവ്വാലുകളിലെ പരിശോധന മേഖലയിൽ തുടരുന്നുണ്ട്. ഇവയുടെ പരിശോധനയിൽ നിപാ ബാധയുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്.മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ച സാമ്പിളുകൾ നെഗറ്റീവ് ആണെന്നത് ആശ്വാസം പകരുമ്പോഴും രോഗബാധ എവിടെനിന്നാണ് എന്നതിലെ ആശങ്ക തുടരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button