28.4 C
Kottayam
Saturday, June 6, 2026

ഇന്ത്യയിൽ വാഹന നിർമ്മിയ്ക്കൂ, നികുതി ഇളവ് പിന്നീട് പരിഗണിയ്ക്കാം,ടെസ്ലയോട് കേന്ദ്രം

Must read

ഡൽഹി:ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ലയോട് ഇന്ത്യയിൽ വാഹന നിർമാണം ആരംഭിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. നികുതിയുമായി ബന്ധപ്പെട്ട ഇളവുകളെ സംബന്ധിച്ച് അതിന് ശേഷം പരി​ഗണിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്‍ല നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു വാഹന നിർമാണക്കമ്പനിക്കും സർക്കാർ അത്തരം ഇളവുകൾ നൽകുന്നില്ലെന്നും ടെസ്‍ലയ്ക്ക് ഇറക്കുമതി തീരുവ ആനുകൂല്യങ്ങൾ നൽകുന്നത് ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ച മറ്റ് കമ്പനികൾക്ക് നല്ല സൂചന നൽകില്ലെന്നും ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ, പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി (സിബിയു) ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെ കസ്റ്റംസ് തീരുവ സർക്കാർ ഈടാക്കുന്നു, എഞ്ചിൻ വലുപ്പവും ചെലവും, ഇൻഷുറൻസ്- ചരക്ക് (സിഐഎഫ്) മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇത് ചുമത്തുന്നത്.

കസ്റ്റംസ് മൂല്യം കണക്കിലെടുക്കാതെ ഇലക്ട്രിക് കാറുകളുടെ തീരുവ 40 ശതമാനം എന്ന നിലയിൽ മാനദണ്ഡമാക്കണമെന്നാണ് സർക്കാരിനോട് ടെസ്‍ല ആവശ്യപ്പെട്ടിരുന്നത്.

- Advertisement -

ഈ മാറ്റങ്ങൾ ഇന്ത്യൻ ഇവി ഇക്കോസിസ്റ്റത്തിന്റെ വികസന സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും, വിൽപ്പന, സേവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കമ്പനി നേരിട്ട് നിക്ഷേപം നടത്തുമെന്നും കമ്പനി പ്രസ്താവിച്ചു. ആഗോള പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള സംഭരണം ഗണ്യമായി വർദ്ധിപ്പിക്കാനും ടെസ്‍ലയ്ക്ക് പദ്ധതിയുണ്ട്.

- Advertisement -

ടെസ്‍ലയുടെ ഈ നിർദേശങ്ങൾ ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിൽ പ്രതികൂല സ്വാധീനം ചെലുത്തുകയില്ലെന്നും കമ്പനി വാദിക്കുന്നു. ഇ-വാഹനങ്ങളിൽ രാജ്യത്തിന്റെ ഊന്നൽ കണക്കിലെടുത്ത് ടെസ്‍ലയ്ക്ക് ഇന്ത്യയിൽ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള സുവർണ്ണാവസരമുണ്ടെന്ന് നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week