24.9 C
Kottayam
Saturday, June 6, 2026

ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് തയ്യാറെടുത്ത് ഭീകരര്‍ : മുന്നറിയിപ്പ് നല്‍കി കരസേന മേധാവി

Must read

കണ്ണൂര്‍: ഇന്ത്യയെ ഏതുനിമിഷവും ആക്രമിയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഭീകരര്‍. ഇവര്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തുന്നതായും കരസേനാ മേധാവി ജനറല്‍ എം.എം.നരവനേ മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീര്‍ ലക്ഷ്യമിട്ട് നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരര്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നും നരവനെ പറഞ്ഞു. ഏഴിമല ഇന്ത്യന്‍ നാവിക സേന അക്കാദമിയിലെ പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് നരവനെ ഇക്കാര്യംവ്യക്തമാക്കിയത്.

നമ്മുടെ പടിഞ്ഞാറന്‍ മേഖലയിലെ അന്തരീക്ഷം വിലയിരുത്തുമ്പോള്‍ ഭീകരവാദം വലിയ ഭീഷണി ഉയര്‍ത്തുന്നതായി വ്യക്തമാകുന്നു. ഭീകരരുടെ ഭീഷണി അവസാനിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറി സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനായി നിരവധി ഭീകരരാണ് നിയന്ത്രണ രേഖയ്ക്ക് സമീപമുളള ലോഞ്ച് പാഡുകളില്‍ തക്കം പാര്‍ത്തിരിക്കുന്നതെന്നും നരവനെ പറഞ്ഞു.

ശൈത്യകാലം ആയതിനാല്‍ മഞ്ഞ് വീഴ്ചയെ മറയാക്കി രാജ്യത്തേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ ഭീകരര്‍ നടത്തുന്നുണ്ട്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ ഇതിന് സാധിക്കുന്നില്ല. അതിനാല്‍ തെക്കന്‍ മേഖലകളിലൂടെ രാജ്യത്ത് എത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപവും മറ്റും തുരങ്കങ്ങള്‍ നിര്‍മ്മിച്ച് രാജ്യത്തേക്ക് കടക്കാനുള്ള ശ്രമവും ഭീകരര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week