കോട്ടയം: ചിന്മയി നായര്‍ എന്ന കൊച്ചുസംവിധായികയ്ക്ക് അഭിമാന നിമിഷം. ആരോഗ്യ,ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെയും, വിദ്യാഭ്യാസംവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെയും ആശാസകളോടെ ചിന്മയി സംവിധാനം ചെയ്ത ഗ്രാന്‍ഡ്മാ എന്ന 12 മിനിറ്റ് സിനിമ ശിശുദിനത്തില്‍ ചലച്ചിത്രതാരം മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചിന്മയി പൊന്‍കുന്നം ചിറക്കടവ് എസ്.ആര്‍.വി.എന്‍.എന്‍.എസ്.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ നേരിട്ട പ്രശ്നങ്ങള്‍ പ്രമേയമാക്കിയ ‘ഗ്രാന്‍ഡ്മാ’ വിദ്യാഭ്യാസവകുപ്പ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കോവിഡ് സാഹചര്യത്തില്‍ സ്‌കൂളില്‍ പോകാതെ ഓണ്‍ലൈനില്‍ പഠനം കുരുങ്ങി സഹപാഠികളെ കാണാനാവാതെ വിഷാദവാനായ ഒന്‍പുതുകാരനാണ് ചിത്രത്തിലെ നായകന്‍. ടെലിവിഷന്‍ അവതാരകയും ബാലതാരവുമായ മീനാക്ഷിയുടെ അനുജന്‍ ആരിഷ് അനൂപാണ് ഈ വേഷത്തില്‍.
കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്നത് മലയാളസിനിമയില്‍ വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധേയനായ സുധീറും. ഓരോ വീട്ടിലുമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അവിടെത്തന്നെ പരിഹാരമുണ്ടെന്ന സന്ദേശം കൂടിയാണ് ഗ്രാന്‍ഡ്മാ നല്‍കുന്നത്. വീട്ടിലെ മുത്തശ്ശി എല്ലാപ്രശ്നങ്ങള്‍ക്കും പോംവഴിയാണ്. ആ മുത്തശ്ശിയായി വേഷമിട്ടത് നര്‍ത്തകിയും പ്രൊഫസറുമായ ഗായത്രി വിജയലക്ഷ്മിയാണ്. ചിത്രം നിര്‍മിച്ച സജിമോന്‍, മോഡല്‍ ഗീ, വിഷ്ണുദാസ്, ബ്രിന്റ ബെന്നി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അച്ഛന്‍ അനില്‍രാജാണ് ചിന്മയിയുടെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത്.
കങ്കാരു,കഥ,സൂത്രക്കാരന്‍, 1000 ഒരു നോട്ട് പറഞ്ഞ കഥ എന്നീ ചിത്രങ്ങളുടെയും നിരവധി പരസ്യചിത്രങ്ങളുടെയും സംവിധായകനാണ് അനില്‍രാജ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സിനിമാപ്രവര്‍ത്തകരാണ് ചിന്മയിയുടെ ചിത്രത്തിന് അണിയറയില്‍ പ്രവര്‍ത്തിച്ചത്. ബെന്നി ഫോട്ടോമാജിക്, സിയാന്‍ ശ്രീകാന്ത്, ബാലഗോപാല്‍, അനീഷ് പെരുമ്പിലാവ്, പ്രദീപ് രംഗന്‍, ത്യാഗു തവനൂര്‍ ജെസ്വിന്‍ മാത്യു, ദിനേശ് ശശിധരന്‍,ബുദ്ധ കേവ്സ്, ജോണ്‍ ഡെമിഷ് ആന്റണി, എസ്.സൂര്യദത്ത്, എ.എസ്.ദിനേശ് എന്നിവരാണിവര്‍.