10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു, ബസ് ജീവനക്കാരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ആയഞ്ചേരി സ്വദേശികളായ ആദിത്യന്‍ , സായൂജ് , അനുനന്ദ് , സായൂജ് , അരുണ്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്.

സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. . രക്ഷിതാക്കളുടെ പരാതിയില്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമങ്ങള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രലോഭിപ്പിച്ചും , ഭീഷണിപ്പെടുത്തിയുമാണ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News