‘മത്സരത്തില്‍ തോറ്റു’ എതിരാളിയുടെ മുഖത്തടിച്ച് ടെന്നീസ് താരം; വീഡിയോ

ഘാന: മത്സരച്ചൂടില്‍ എതിരാളിയുമായുള്ള താരങ്ങളുടെ വാക്കുതര്‍ക്കം കായിക രംഗത്ത് പുതുമയല്ല. ഫലം എന്തായാലും, മത്സരശേഷം പരസ്പ്പരം ഹസ്തദാനം നല്‍കി പുഞ്ചിരിയോടെ പിരിയുകയാണ് പതിവ്. എന്നാല്‍ അപൂര്‍വം നിമിഷങ്ങളില്‍ അതിരുവിടുന്ന താരങ്ങളുടെ പ്രവര്‍ത്തി കായിക രംഗത്തിന് കളങ്കമായി മാറുന്നതും വര്‍ത്തയാകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഘാനയില്‍ നടക്കുന്ന ടെന്നീസ് ടൂര്‍ണമെന്റിനില്‍ സംഭവിച്ചത്.

ഐടിഎഫ് ജൂനിയേഴ്സ് ടൂര്‍ണമെന്റിനിടെയാണ് സംഭവം. മൈക്കല്‍ കൊവാമെ, റാഫേല്‍ നി അങ്ക്രാ എന്നീ കുട്ടി താരങ്ങള്‍ ജയത്തിനായി കൊമ്പുകോര്‍ക്കുന്നു. മത്സരത്തില്‍ റാഫേല്‍ നി അങ്ക്രായാണ് വിജയിച്ചത്. കളിമാന്യത അനുസരിച്ച് മൈക്കലിനെ ഹസ്തദാനം ചെയ്യാന്‍ അങ്ക്രാ കോര്‍ട്ടിന് നടുവില്‍ എത്തി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. മത്സരം തൊറ്റ നിരാശയില്‍ മൈക്കല്‍ അങ്ക്രായുടെ മുഖത്തടിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി. ഫംഗ്ഷണല്‍ ടെന്നീസ് പോഡ്കാസ്റ്റാണ് ഫൂട്ടേജ് ആദ്യം പങ്കിട്ടത്. എന്നാല്‍ പിന്നീട് അവരത് പിന്‍വലിച്ചു. മറ്റൊരു പരിശീലകന്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും വൈറലാകുകയും ചെയ്തു. 7.38 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News