മേല്‍പ്പാലം തുറന്നിട്ടും വൈറ്റിലയിലെ കുരുക്കഴിയുന്നില്ല; താല്‍കാലിക ട്രാഫിക് പരീക്ഷണവുമായി പോലീസ്

കൊച്ചി: മേല്‍പാലം തുറന്നിട്ടും കുരുക്കഴിയാത്ത വൈറ്റില ജംഗ്ഷനില്‍ ട്രാഫിക് പോലീസിന്റെ താത്കാലിക ട്രാഫിക് പരീക്ഷണം. പാലത്തിനടിയിലൂടെ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ക്രോസിംഗ് അടച്ചു. ജംഗ്ഷനിലെ പുതിയ ട്രാഫിക് സംവിധാനവുമായി യാത്രക്കാര്‍ പരിചയിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ട്രാഫിക് പോലീസിന്റെ കണക്കുകൂട്ടല്‍.

പാലം തുറന്ന ഇന്നലെ രാത്രി വൈകിയും വൈറ്റിലയിലേക്കെത്തുന്ന റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കടവന്ത്രയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള വാഹനങ്ങള്‍ക്ക് പുതിയ സിഗ്നലില്‍ സമയം കുറവാണ്. ട്രാഫിക് എയ്ഡ് പോസ്റ്റും ഡിവൈഡറും ഒക്കെയായി ഇടുങ്ങിയ ജംഗ്ഷനില്‍ രണ്ട് വരിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് കടന്നു പോവുക പ്രയാസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News