പത്ത് കോടിയായിരുന്ന തന്റെ പ്രതിഫലം ഒറ്റയടിക്ക് കൂട്ടി നന്ദമൂരി ബാലകൃഷ്ണ; അന്തം വിട്ട് നിര്‍മ്മാതാക്കള്‍, കാരണമിതാണ്

ഹൈദരാബാദ്:ഇടയ്ക്കിടെ വിവാദ പെരുമാറ്റത്തിലൂടെയും പ്രസ്താവനകളലൂുടെയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോഴിതാ താരം തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് താരം. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്ത താരത്തിന്റെ അഖണ്ഡ എന്ന ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

ഇതോടെയാണ് പ്രതിഫലം ഇരട്ടിയാക്കിയിരിക്കുന്നത്. പത്തു കോടി ആയിരുന്നു ബാലകൃഷ്ണയുടെ പ്രതിഫലം. 20 കോടി രൂപയാണ് പുതിയ ചിത്രത്തിനായി ബാലകൃഷ്ണ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ 107-ാം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

ശ്രുതി ഹസന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന്‍ ദുനിയ വിജയ് കൂടി അഭിനയിക്കുന്നുണ്ട്. വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എഫ് 2: ഫണ്‍ ആന്‍ഡ് ഫ്രസ്‌ട്രേഷന്‍ എന്ന സിനിമ ഒരുക്കിയ അനില്‍ രവിപുടി ഒരുക്കുന്ന ഒരു കോമഡി ചിത്രത്തില്‍ അഭിനയിക്കുന്നതിനും ബാലകൃഷ്ണ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് വിവരം. ഈ സിനിമയിലും ഇരട്ടി പ്രതിഫലമായിരിക്കും നടന്‍ വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ തെലുങ്ക് സിനിമയുടെ രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച നടന്‍ നന്ദു ബാലകൃഷ്ണയേക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. തെലുങ്കിലെ സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം ഒരു ഫുള്‍ ബോട്ടില്‍ മദ്യം ഒരു തുളളി വെളളം തൊടാതെ ഒറ്റ വലിക്കു കുടിക്കാനാകുമെന്നാണ് നന്ദു പറയുന്നത്.

ഗര്‍ദിഷ’ എന്ന തെലുങ്ക് സിനിമയുടെ പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. അര്‍ദ്ധ രാത്രി ഒറ്റ ബോട്ടില്‍ മദ്യം ആര്‍ക്കും കൊടുക്കാതെ ഒറ്റ വലിക്കു കക്ഷി അകത്താക്കിയെന്നും ബോധം പോയി ഒടുവില്‍ ആരൊക്കെയോ ചേര്‍ന്നാണ് അദ്ദേഹത്തെ റൂമിലെത്തിച്ചത്.രാവിലെ എണീറ്റു റൂം തുറന്നു നോക്കുമ്‌ബോള്‍ തൊട്ടു മുന്നില്‍ ഷോട്ട്സും ടീഷര്‍ട്ടും കാന്‍വാസ് ഷൂസൊക്കെയായിട്ട് ജോഗിംങ് കഴിഞ്ഞു വന്നു നില്‍ക്കുന്നു.

അര്‍ദ്ധ രാത്രി വൈകി കിടന്നിട്ടാണ് വെളുപ്പിനെ മൂന്നു മണിക്ക് ജുഹുബീച്ചില്‍ നടക്കാന്‍ പോയത്. അദ്ദേഹം വിരല്‍ ചൂണ്ടിയാല്‍ ട്രെയിന്‍ പുറകോട്ടു ഓടുക മാത്രമല്ല ചൊവ്വയും പ്ലൂട്ടോയും വരെ തെറിച്ചു പോകുമെന്നാണ് നടന്‍ നന്ദു പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News