കാറില്‍ സഞ്ചരിച്ചിരുന്ന അഭിഭാഷക ദമ്പതിമാരെ പിടിച്ചിറക്കി നടുറോഡിലിട്ട് വെട്ടിക്കൊന്നു

ഹൈദരബാദ്:കാറില്‍ സഞ്ചരിച്ചിരുന്ന അഭിഭാഷക ദമ്പതിമാരെ പിടിച്ചിറക്കി നടുറോഡിലിട്ട് ദാരുണമായി വെട്ടിക്കൊന്നു. തെലങ്കാനയിലെ വാമന റാവു, നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരബാദില്‍ നിന്ന് മാത്താനിയിലേക്ക് പോകുന്നതിനിടയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; രാമഗിരിക്ക് സമീപത്തുവച്ച് അജ്ഞാതരായ സംഘം മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു ഉണ്ടായത്. വാമന റാവുവിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലെ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഗഞ്ജപട്ഗു സ്വദേശിയായ കുന്ത ശ്രീനിവാസാണ് പിടിയിലായിരിക്കുന്നത്.

മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ വാമനറാവു ഇടപെട്ടതിനെ തുടര്‍ന്ന് കുന്ത ശ്രീനിവാസ് പലപ്പോഴും താക്കീത് ചെയ്തിരുന്നു. തെലങ്കാന രാഷ്ട്രീയ സമിതിയുടെ പ്രാദേശിക നേതാവാണ് കുന്ത ശ്രീനിവാസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News