ഗോരഖ്പുര്‍: പ്രണയിച്ചതിനുള്ള ശിക്ഷയായി ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും ഗ്രാമീണര്‍ പരസ്യമായി അപമാനിച്ചു. കൗമാരക്കാരായ കമിതാക്കളുടെ മുഖത്ത് കരിപുരട്ടിയ ശേഷം നിര്‍ബന്ധിപ്പിച്ച് ഷൂ മാല ധരിപ്പിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു.
ബസ്തി ജില്ലയില്‍ ഗൗര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ആണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രണയത്തിലാണെന്നും അതിനുള്ള ശിക്ഷയാണിതെന്നും വിളിച്ചറിയിച്ച് കൊണ്ടായിരുന്നു ഗ്രാമവാസികള്‍ പരസ്യമായി അപമാനിച്ചത്. ആണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പതിമൂന്നു പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഐപിസി സെക്ഷന്‍ 147, 149, 323, 504, 506, 355, 2015 ലെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് , 74, 75 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. വളരെ നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് എഎസ്പി ദീപേന്ദ്ര ചൗധരി പറഞ്ഞു. ദമ്പതികള്‍ ഒരേ സമുദായക്കാരാണ്. സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Basti | A teenage couple was shamed publicly by fellow villagers, who blackened their faces & paraded them in the village. Villagers also forced the couple to wear a garland of shoes: Sheshmani Upadhyay, Circle Officer, Harraiya (28.09) pic.twitter.com/LKanAYk9Zo
— ANI UP (@ANINewsUP) September 29, 2021