27.4 C
Kottayam
Thursday, June 4, 2026

16 കാരിയെ വെട്ടിക്കൊല്ലുന്നത് വീട്ടമ്മ നോക്കി നിന്നു, സ്വന്തം മകളാണെന്നറിയുന്നത് പിന്നീട്, സംഭവമിങ്ങനെ

Must read

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ 16കാരിയെ കോടാലികൊണ്ട്​ പിറകില്‍നിന്ന്​ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുടുംബം.തൈക്വോണ്ടോ മെഡലുകള്‍ വാരിക്കൂട്ടിയ മകളെ പിന്നില്‍ നിന്ന്​ ആക്രമിക്കാതിരുന്നെങ്കില്‍ അവള്‍ പ്രതിരോധിക്കുമായിരുന്നുവെന്ന്​ കുടുംബം. ഡല്‍ഹിയിലെ മോത്തതി ബാഗ്​ പ്രദേശത്ത്​ തിങ്കളാഴ്ചയായിരുന്നു സംഭവം.

16ാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങവെയാണ്​ കൊലപാതകം. എട്ടുമാസത്തോളം പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും പിന്നീട്​ കൊലപ്പെടുത്തുകയും ചെയ്​ത പ്രതിയായ 21 കാരനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

കൊലപാതകത്തിന്‍റെ ദൃക്​സാക്ഷിയായിരുന്നു മാതാവ്​. എന്നാല്‍ സ്വന്തം മകളാണ്​ അതിക്രമത്തിന്​ ഇരയാകുന്നതെന്ന്​ തിരിച്ചറിയാന്‍ മാതാവിന്​ സാധിച്ചിരുന്നില്ല.
പ്രതിയായ പ്രദീപിനെ തൂക്കിക്കൊല്ലണമെന്ന്​ 40കാരിയായ മാതാവ്​ ആവശ്യപ്പെട്ടു. ഇവരുടെ മൂന്നുമക്കളില്‍ ഒരാളാണ്​ തിങ്കളാഴ്ച കൊല്ലപ്പെട്ടത്​. മകള്‍ ആയോധന കലകള്‍ അഭ്യസിച്ചിരുന്നതായും പ്രദീപ്​ ശല്യപ്പെടുത്താന്‍ തുടങ്ങിയതുമുതല്‍ ശ്രദ്ധാലുവായിരുന്നുവെന്നും മാതാവ്​ പറഞ്ഞു.

‘വീടിന്​ പുറത്ത്​ തുണി ഉണക്കുകയായിരുന്ന സമയത്ത്​ റോഡിന്‍റെ മ​റുവശത്തെ പാര്‍ക്കില്‍വെച്ച്‌​ ഒരു പെണ്‍കുട്ടിയെ ഒരാള്‍ പിന്തുടരുന്നത്​ കണ്ടിരുന്നു. അവള്‍ താഴെ വീണപ്പോള്‍ അവളുടെ തലക്ക്​ അടിച്ചശേഷം അയാള്‍ ഓടിപ്പോകുന്നതായി കണ്ടു. അതുവരെ, എനിക്ക്​ അതെന്‍റെ മകളായിരുന്നുവെന്ന്​ അറിയില്ലായിരുന്നു. അവള്‍ കൊല്ലപ്പെട്ടത്​ എന്‍റെ കണ്‍മുമ്ബില്‍ വെച്ചായിരുന്നു. അവള്‍ സഹായത്തിനായി അലറി കരയുന്നുണ്ടായിരുന്ന​ുവെങ്കിലും എനിക്ക്​ സഹായിക്കാന്‍ കഴിഞ്ഞില്ല’ – മാതാവ്​ പറയുന്നു.

- Advertisement -

പ്രദീപ്​ മകളെ ശല്യം ചെയ്യുന്നത്​ വീട്ടില്‍ അറിയിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ്​ പറയുന്നു. രണ്ടുമാസം മുമ്ബ്​ പ്രദീപിന്​ പിതാവ്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ഇതോടെ പ്രതിയും സുഹൃത്തുക്കളുമായും വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. അതോടെ അവന്‍ ഉപദ്രവം നിര്‍ത്തുമെന്നായിരുന്നു കരുതിയത്​. അതിനാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.

- Advertisement -

സംഭവത്തിന്​ ശേഷം ദിവസവും മകളെ കൊണ്ടുവിടുകയാണ്​ പതിവ്​. എന്നാല്‍ ജൂലൈ 12ന്​ മകള്‍ തനിച്ചുപോകുകയായിരുന്നുവെന്നും പിതാവ്​ പറയുന്നു.പ്രതി പ്രദീപിനെ ഹരിയാനയിലെ സഹോദരിയുടെ വീട്ടില്‍നിന്ന്​ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week