മാതാപിതാക്കളുടെ വിവാഹമോചനത്തെ ചൊല്ലി തർക്കം; 17കാരൻ അമ്മയെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വിവാഹമോചനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് പതിനേഴുകാരൻ അമ്മയെ കൊലപ്പെടുത്തി. ഡല്‍ഹിയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടിയെ പോലീസ് പിടികൂടി.

പതിനേഴുകാരന്‍റെ അച്ഛന്‍ വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നെങ്കിലും അമ്മ അതിന് തയ്യാറായിരുന്നില്ല. അച്ഛന്‍ വിവാഹമോചനം തേടിയതിനെച്ചൊല്ലി സുഹൃത്തുക്കള്‍ കളിയാക്കാന്‍ ആരംഭിച്ചതാണ് കുട്ടിയെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയാൻ കഴിഞ്ഞത്.

അമ്മയ്ക്കും ഒപ്പം പ്രതിയുടെ ഇളയ സഹോദരനും സഹോദരിയും ആണ് താമസിക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് അമ്മ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മാറി താമസിക്കാന്‍ തുടങ്ങിയത്. വിവാഹമോചനത്തിന് ഭാര്യ തയ്യാറാകാതെ വന്നതോടെ ഇവരുടെ കേസ് തീരുമാനമാകാതെ കിടക്കുകയാണ്. മൂത്ത മകന്‍ പിതാവിനൊപ്പമാണ് കഴിയുന്നത്.

വിവാഹമോചനത്തിന് കാരണം അവരുടെ അമ്മയാണെന്നാണ് ജ്യേഷ്ഠന്‍ കരുതിയതെന്ന് കൊല്ലപ്പെട്ട യുവതിയുടെ മകള്‍ പോലീസിനോട് പറയുകയുണ്ടായി. വിവാഹമോചനത്തിന് തയ്യാറായില്ലെങ്കില്‍ അമ്മയെ കൊലപ്പെടുത്തുമെന്ന് സഹോദരങ്ങള്‍ക്ക് മുന്നില്‍വെച്ച്‌ തന്നെ മകന്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News