NationalNews

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരേ വധഭീഷണി; 16-കാരനെ അറസ്റ്റ് ചെയ്തു

നോയിഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ കേസില്‍ 16-കാരന്‍ അറസ്റ്റില്‍. നോയിഡ പോലീസ് ആണ് ബിഹാര്‍ സ്വദേശിയായ കൗമാരക്കാരനെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. വധഭീഷണി മുഴക്കി ചില മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ അയച്ചെന്നാണ് കുട്ടിക്കെതിരായ കേസ്.

ഏപ്രില്‍ അഞ്ചിനാണ് സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അസി. പോലീസ് കമ്മീഷണര്‍ രജനീഷ് വര്‍മ പറഞ്ഞു. ഒരു മാധ്യമസ്ഥാപനം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരേ വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഇ-മെയില്‍ സംബന്ധിച്ച് പോലീസിന്റെ ടെക്‌നിക്കല്‍ വിഭാഗം അന്വേഷണം നടത്തി. തുടര്‍ന്നാണ് ഇ-മെയില്‍ അയച്ച കുട്ടിയിലേക്ക് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്‌നൗവിലെ ചിന്‍ഹാത് പ്രദേശത്തുനിന്നാണ് 16-കാരനെ കസ്റ്റഡിയില്‍ എടുത്തത്. 11-ാം ക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടി. കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ഐപിസി 153 എ, 505 (1ബി), 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഐടി വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയേക്കുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker