പനജി: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റ് ഇടുകയും ചെയ്ത സംഭവത്തില്‍ ഗോവ പോലീസ് കേസെടുത്തു.
അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ഓണ്‍ലൈന്‍ ക്ലാസിനിടെ ചിത്രങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് പോലീസ് നടപടി.
പനജിയിലെ സ്കൂളിലെ അധ്യാപകര്‍ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം കേസെടുത്തതായും സംഭവത്തിന് പിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണെന്ന് സംശയമുണ്ടെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News