CrimeKeralaNews

കണ്ണൂരില്‍ എലിവിഷം കഴിച്ച് അധ്യാപിക മരിച്ചു, ഭർത്താവ് അറസ്റ്റിൽ

കണ്ണൂര്‍: എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മിലിട്ടറി ഉദ്യോഗസ്ഥൻ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി. ഹരീഷിനെ (37) യാണ് മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃപീഡന കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇക്കഴിഞ്ഞ 21 ന് രാത്രിയിലാണ് അധ്യാപികയായ ലിജീഷയെ വിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയായിരുന്നു അന്ത്യം. ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker