ക്ലാസ് മുറിയില്‍ അധ്യാപകന്റെ നിരന്തര പീഡനം; ആറാം ക്ലാസുകാരി ഗര്‍ഭിണിയായി! കൂട്ടു നിന്നത് മറ്റൊരു അധ്യാപകന്‍

ജോധ്പുര്‍: ക്ലാസ്മുറിയില്‍ ഇട്ട് അധ്യാപകന്‍ പീഡിപ്പിച്ച 13 കാരി ഗര്‍ഭിണിയായി. അദ്ധ്യാപകന് പീഡനത്തില്‍ സഹായിച്ച മറ്റൊരു അദ്ധ്യാപകന്‍ ഉള്‍പ്പെടെ രണ്ടുപേരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തതോടെ ഇരുവരും മുങ്ങി. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഷേര്‍ഗഢ് സബ് ഡിവിഷനിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്നും കണ്ടെത്തി.

വയറുവേദനയെ തുടര്‍ന്ന് ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ ആശുപത്രിയിലാക്കിയപ്പോഴാണ് നടുക്കുന്ന പീഡനവിവരം പുറത്തുവരുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. രണ്ട് അധ്യാപകരും ഇപ്പോള്‍ ഒളിവിലാണ്.

സുരജറാം എന്ന അധ്യാപകനാണ് സംഭവത്തിലെ പ്രതി. സഹിറാം എന്ന മറ്റൊരദ്ധ്യാപകനാണ് കൂട്ടുപ്രതി. പെണ്‍കുട്ടി തന്നെ ഇരുവര്‍ക്കും എതിരേ പോലീസിന് മൊഴി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുകയാണ്.

മാര്‍ച്ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച് ബലാല്‍സംഗത്തിനിരയാക്കിയെന്നും ഈ സമയത്ത് സഹിറാം കാവല്‍ നില്‍ക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ബലേസര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഷേഖല ഗ്രാമത്തിലാണ് സംഭവം.

മൊകാംഗഢ് മേഖലയിലെ സര്‍ക്കാര്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാഥിനിയാണ് പെണ്‍കുട്ടി. വിവരം പുറത്തുപറയരുത് എന്ന് അധ്യാപകര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News