കണ്ണൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ശുചിമുറിലിട്ട് പീഡിപ്പിച്ചു

കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ സ്‌കൂളിലെ ശുചിമുറിയിലിട്ട് പീഡിപ്പിച്ചു. സംഭവത്തില്‍ അധ്യാപകനായ കുനിയില്‍ പത്മരാജനെതിരെ പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനാണ് പത്മരാജന്‍.

സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി. അവധി ദിവസമായ ശനിയാഴ്ച സ്‌കൂളില്‍ എന്‍എസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചതും പിന്നെ പീഡിപ്പിച്ചതും. വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

പീഡനത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായി പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിനിയുടെ മാതൃസഹോദരി പറഞ്ഞു. മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനി പറഞ്ഞതെന്നും വീട്ടുകാര്‍ വെളിപ്പെടുത്തുന്നു. ഒളിവില്‍ പോയ അദ്ധ്യാപകനായി അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News