ഫേസ്ബുക്ക് ഉപയോഗിക്കുന്ന വനിതകള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഞരമ്പ് രോഗികളായ പുരുഷന്മാരുടെ ശല്യം. പല സ്ത്രീകളും ഇത് പൊതുവെ തുറന്ന് പറയാറില്ല. സ്ത്രീകളുടെ ഇന്‍ബോക്‌സിലേക്ക് അശ്ലീല സന്ദേശങ്ങള്‍ക്ക് പുറമെ സ്വന്തം നഗ്നതാ പ്രദര്‍ശനം വരെ ചില ഞരമ്പ് രോഗികളായ പുരുഷന്മാര്‍ നടത്താറുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ആശാ ദീപ എന്ന അധ്യാപികയ്ക്ക് നേരിട്ട ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മിക്കയിടത്തും പുരുഷന്മാരാണ് വില്ലന്മാരെങ്കില്‍ ടീച്ചറുടെ ജീവിതത്തില്‍ സ്ത്രീകളില്‍ നിന്ന് തന്നെയാണ് ഇത്തരം ദുരനുഭവം ഉണ്ടായത്. ഫേസ്ബുക്കിലൂടെ രണ്ട് സ്ത്രീകള്‍ അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചെന്നും ആണുങ്ങള്‍ പോലും ഇതുപോലെ വൃത്തികേട് കാട്ടിയിട്ടില്ലെന്നും ആശ പറയുന്നു. ഇത് ആണുങ്ങളുടെ ഫേക്ക് ഐഡികള്‍ അല്ല, ഒറിജിനല്‍ പെണ്ണുങ്ങള്‍ ആണെന്നും ആശ പറഞ്ഞു.
ആശാ ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്‍ബോക്‌സിലെ ലെസ്ബിയന്‍ ആക്രമണം
അടുത്തയിടെ കുറേ സ്ത്രീകളുടെ ഫ്രണ്ട് Requests വന്നു. പ്രൊഫൈല്‍ നോക്കി genuine ആണ് കുറെ ഏറെ mutual friends ഉണ്ട് .. അത് കൊണ്ട് കുറച്ചു റിക്വസ്റ്റ്കള്‍ accept ചെയ്തു.
അതില്‍ ഒന്ന് രണ്ടു പേര് ഇന്‍ബോക്‌സില്‍ വന്നു. കുറച്ചു ചോദ്യങ്ങള്‍ക്ക് സമയം പോലെ മറുപടി നല്‍കി. ഉടനെ അവളുമാര്‍ ഫോട്ടോ അയച്ചു .. voice മെസ്സേജ് അയച്ചു .. എന്നിട്ടു നിന്റെ voice , ഫോട്ടോ ഒക്കെ ഇടെടാ എന്ന്
ആയി . ശരിയല്ല എന്ന് തോന്നി മറുപടി നല്കാഞ്ഞപ്പോള്‍ .. പിന്നീടുള്ള വോയ്സുകളും മെസ്സേജസ് ഒക്കെയും അശ്ലീല ചുവയില്‍ ആയി. അതില്‍ ഒരുത്തി ഒരു porn ക്ലിപ്പും അയച്ചു .. അത്രയും ആയപ്പോള്‍ രണ്ടിനെയും ബ്ലോക്ക് ചെയ്തു. ഒരുത്തി ദുബായില്‍ അധ്യാപിക …മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ ! ആ സമയത്തു accept ചെയ്ത കുറെ പെണ്ണുങ്ങള്‍ പിന്നെയും inboxil വിശേഷം തിരക്കി വരുന്നുണ്ട്. ബ്‌ളോക് ചെയ്യുന്നത് തുടരുന്നു . ഇനിയും ആ ഗാങ്ങില്‍ ഉള്ളവര്‍ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ദയവായി ഇന്‍ബോക്‌സില്‍ വന്നു ശല്യം ചെയ്യരുതേ !
ഇത്രയും വര്‍ഷങ്ങള്‍ facebook ഉപയോഗിച്ചിട്ടു ഒരു ആണുങ്ങള്‍ പോലും ഇന്‍ബോക്‌സില്‍ വന്നു ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല
ഇത് ആണുങ്ങളുടെ fake ഐഡികള്‍ അല്ല ! ഒറിജിനല്‍ പെണ്ണുങ്ങള്‍ ആണ് .
Beware of these types of profiles in FB –
ഇൻബോക്സിലെ ലെസ്ബിയൻ ആക്രമണം !!അടുത്തയിടെ കുറേ സ്ത്രീകളുടെ ഫ്രണ്ട് Requests വന്നു. പ്രൊഫൈൽ നോക്കി genuine ആണ് കുറെ ഏറെ…
Posted by Asha Deepa on Monday, December 2, 2019