പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ വച്ച് പീഡിപ്പിച്ചു; അധ്യാപകന് 4 വര്‍ഷം തടവ്

ഇന്‍ഡ്യാന: പതിമൂന്നു വയസുകാരിയായ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന് ശിക്ഷ വിധിച്ചു. ഇന്‍ഡ്യാനയിലെ സ്‌കൂള്‍ ടീച്ചര്‍ക്കാന് കോടതി നാലു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 2011-2013 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന ഇമാജിന്‍ മാസ്റ്റര്‍ അക്കാദമി ചാര്‍ട്ടര്‍ സ്‌കൂളില്‍ അധ്യാപകനായിരിക്കേയാണ് എറിക് ഗെര്‍ഡസ് എന്ന 39കാരനായ അധ്യാപകന്‍ 13 വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനു ഇരയാക്കിയത്. ഇന്ത്യാനയിലെ ഹണ്ടിംഗ്ടണില്‍ നിന്നുള്ള ഗെര്‍ഡസ് വീഡിയോ ചാറ്റിംഗിനിടെ സെക്‌സ് ചാറ്റ് ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചതായും ഇരയായ പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഗെര്‍ഡസ് പിന്നീട് ഹണ്ടിംഗ്ടണ്‍ സ്‌കൂള്‍ ജില്ലയിലെ ക്രെസ്റ്റ് വ്യൂ മിഡില്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രണ്ടുതവണ ലൈംഗികമായി ദുരുപയോഗിക്കല്‍, ലൈംഗിക പീഡനം, ലൈംഗിക ചൂഷണം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഹാനികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News