KeralaNews

ഇടുക്കിയില്‍ മരം വീണ് പ്രധാനാധ്യാപകന് ദാരുണാന്ത്യം

ഇടുക്കി: മരം മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീണ് അധ്യാപകന് ദാരുണാന്ത്യം. നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ്(48)ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടു കൂടിയാണ് അപകടം നടന്നത്. ഇരട്ടയാറില്‍ വീട് നിര്‍മിക്കുന്നതിനായി മരം മുറിച്ച് മാറ്റുന്നതിനിടയിലാണ് അപകടം. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker