മലയിൻകീഴ്:പൊള്ളലേറ്റ് ഹയർസെക്കൻഡറി അധ്യാപിക മരിച്ചു.വിളവൂർക്കൽ കർണികാരത്തിൽ മെഡിക്കൽ കോളജ് റിട്ട. ഉദ്യോഗസ്ഥൻ സി.പി.മുരളീധരൻ നായരുടെ ഭാര്യയും ഒറ്റ ശേഖരമംഗലം ജനാർദനപുരം ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപികയുമായ ബിന്ദു (47) വാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മുരളീധരൻ നായർ മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
ബിന്ദു ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് പൊള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം. നിലവിളി കേട്ട് എത്തിയ സമീപവാസികൾ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് ബിന്ദു മരിച്ചത്. ഏക മകൾ ബന്ധുവീട്ടിലായിരുന്ന ദിവസമായിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News