കാര്‍ ഓടിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട: കാര്‍ ഓടിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. പെരുനാട് മഠത്തുംമൂഴി അഞ്ചടിയില്‍ പരേതനായ സുനിലിന്റെ ഭാര്യ റാന്നി പെരുനാട് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക എസ് ലേഖയാണ് (53) മരിച്ചത്.

ഇന്നലെ രാവിലെ 10ന് മഠത്തുംമൂഴി കൊച്ചുപാലം ജംഗ്ഷന് സമീപമാണ് സംഭവം. ഇവര്‍ കാര്‍ ഓടിച്ച് പോകുന്നതിനിടെ ബോധം നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍, ഉടന്‍ തന്നെ ലേഖയെ ചില്ലുപൊട്ടിച്ച് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News